കെ എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം മണി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: വിവരങ്ങള്‍ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെ ട്രോളി മന്ത്രി എംഎം മണി. ചായകുടിച്ചാല്‍ കാശ് ‘അണ്ണന്‍ തരും’, കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും മേല്‍വിലാസവും ‘വേറെ അണ്ണന്റെ തരും’ എന്നാണ് ആണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മന്ത്രിയുടെ പോസ്റ്റിന് കമന്‍റുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കെ എസ് യുവിനെ പരിഹസിക്കുന്ന കമന്‍റുകളാണ് ഏറെയും. എന്നാല്‍ കമന്‍റ് ബോക്സില്‍ നിറയുന്ന ഈ ഒരു ഫോട്ടോ കാര്‍ഡാണ് വൈറലായിരിക്കുന്നത്.

ചായകുടിച്ചാൽ കാശ്
“അണ്ണൻ തരും”
കോവിഡ് ടെസ്റ്റ് നടത്തിയാൽ
പേരും മേൽവിലാസവും
“വേറെ അണ്ണന്റെ തരും”

#KovidSpreadingUnion

Posted by MM Mani on Wednesday, 23 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News