കൊറോണ സ്‌പ്രെഡിങ് യൂണിയന്‍ (കെ എസ് യു); ഇതാണ് ഇന്നത്തെ കിടിലന്‍ ട്രോള്‍…

സമൂഹമാധ്യമങ്ങളില്‍ ഇന്ന് നിറഞ്ഞു നില്‍ക്കുന്ന ഒരു ട്രോള്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റുമായി ബന്ധപ്പെട്ടതാണ്. മന്ത്രി എംഎം മണി കെ എം അഭിജിത്തിനെ ട്രോളിക്കൊണ്ട് രാവിലെ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെ പിന്തുടര്‍ന്നായിരുന്നു നിരവധി പേര്‍ മറ്റു ട്രോളുകളുമായി രംഗത്തെത്തിയത്.

ട്രോളുകളും കമന്റുകളും ഏറെ ഉണ്ടെങ്കിലും ശ്രദ്ധേയമായത് ഒരു ഫോട്ടോ കാര്‍ഡാണ്. കൊറോണ സ്‌പ്രെഡിങ് യൂണിയന്‍ (കെ എസ് യു) എന്ന തരത്തില്‍ കെ എസ് യു വിന്റെ ഫുള്‍ ഫോം എഴുതിയ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തി കോവിഡ് പരിശോധന നടത്തിയതായി വാര്‍ത്തകള്‍ വ്‌നനിരുന്നു. പിന്നാലെയാണ് ട്രോളുകളും സജീവമായിരുന്നു. ആള്‍ ഒളിവിലായിരുന്നെങ്കിലും പൊലീസ് കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തു. ആള്‍മാറാട്ടം, പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം തുടങ്ങിയവ ചുമത്തിയാണ് അഭിജിത്തിനെതിരെ കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News