കാറിനുള്ളില്‍ ബോധം കെട്ടുവീണ കൊവിഡ് രോഗിക്ക് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍

കാറില്‍ ബോധരഹിതനായി വീണ കൊവിഡ് ബാധിതന് രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍. ഒതുക്കുങ്ങല്‍ സ്വദേശി അനീഷാണ് യുവാവിന് സഹായവുമായെത്തിയത്.

മലപ്പുറം വേങ്ങര സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് അനീഷ്. ഉടന്‍ തന്നെ നാട്ടുകാരും അനീഷും ചേര്‍ന്ന് യുവാവിനെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. നിലവില്‍ യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അനീഷും സുഹൃത്ത് ബാസില്‍ മുഹമ്മദും സ്വയംനിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണിപ്പോള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here