മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു

മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്ക്കാരം സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മന്ത്രി എ കെ ബാലൻ പുരസ്ക്കാരം കൈമാറി.

മഹാ കവി അക്കിത്തത്തിൻ്റെ ജന്മഗൃഹമായ ദേവായനത്തിലായിരുന്നു പുരസ്ക്കാര വിതരണ ചടങ്ങ്. അക്കിത്തത്തിൻ്റെ കവിത നിത്യ മേഘത്തിലൂടെ കാവ്യ പൂജയർപ്പിച്ചു.

ചൂഷണ വ്യവസ്ഥിതിക്കെതിരായ രചനകളായിരുന്നു അക്കിത്തത്തിൻ്റെതെന്നും അക്കിത്തത്തെ തുറന്ന മനസ്സോടെ പഠിക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു

മന്ത്രി എ കെ ബാലൻ മുഖ്യമന്ത്രിക്ക് വേണ്ടി പുരസ്ക്കാരം സമർപ്പിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്.

എം ടി വാസുദേവൻ നായർ, ജ്ഞാനപീഠം സെലക്ഷൻ കമ്മിറ്റി അധ്യക്ഷ പ്രതിഭാ റായി തുടങ്ങി പ്രമുഖർ കവിക്ക് ആശംസകൾ അർപ്പിച്ചു. ഡോ. കെ പി മോഹനൻ, പ്രഭാവർമ, മാടമ്പ് കുഞ്ഞുകുട്ടൻ, വൈശാഖൻ തുടങ്ങി സാഹിത്യ – സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

അക്കിത്തത്തിൻ്റെ സചിത്ര ജീവചരിത്രഗ്രന്ഥം ചടങ്ങിൽ പ്രകാശനം ചെയ്തു. 2019ലെ 55- മത് ജ്ഞാന പീഠ പുരസ്ക്കാരമാണ് അക്കിത്തത്തിന് ലഭിച്ചത്. മലയാളത്തിനിത് ആറാമത്തെ പുരസ്ക്കാരവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News