കേരളത്തിലെ ആദ്യ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് തറക്കല്ലിട്ടു

കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന് മുഖ്യമന്ത്രി തറക്കല്ലിട്ടു. സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ (കെ എസ് ഐ ഡി സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ അദ്ധ്യക്ഷനായി.

വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം.പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ 1200 പേര്‍ക്ക് നേരിട്ടും അയ്യായിരത്തിലധികം പേര്‍ക്ക് അനുബന്ധമായും തൊഴില്‍ ലഭിക്കും.

ബയോ മെഡിക്കല്‍ രംഗം വികസിച്ചുവരികയാണ്. കേരളത്തിലെ സമൃദമായ ജൈവസമ്പത്ത് അനുയോജ്യമായി ഉപയോഗപ്പെടുത്തി വ്യവസായ വികസനത്തില്‍ കുതിച്ചുചാട്ടം നടത്താനാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗവേഷണത്തിനൊപ്പം സംരംഭകത്വവും ഉറപ്പാക്കും. നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് വ്യാവസായിക ആവാസ വ്യവസ്ഥ സൃഷ്ടിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

സംരംഭകര്‍ക്കായി കേരളത്തില്‍ വിവിധ മേഖലകളില്‍ 14 പാര്‍ക്കുകള്‍ ഒരുങ്ങുകയാണെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. 100 കോടി വരെ നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഒരാഴ്ച്ചയ്ക്കുള്ളില്‍ അനുമതി നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു.

മെഡിക്കല്‍ ഉപകരണ രംഗത്തേക്ക് സ്വകാര്യ വ്യവസായങ്ങളെ ആകര്‍ഷിക്കാനുള്ള സുപ്രധാന ചുവടുവെപ്പാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണം, നവീന ഉപകരണങ്ങളുടെ നിര്‍മ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കല്‍ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിലൂടെ ലക്ഷ്യം വെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News