പ്രതിപക്ഷസമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കാനം; മുഖ്യമന്ത്രിയേയോ, ജലീലിനേയോ സിപിഐ വിമര്‍ശിച്ചുവെന്നത് തെറ്റായ വാര്‍ത്ത എല്‍ഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ

തിരുവനന്തപുരം: സര്‍ക്കാര്‍ വിരുദ്ധ പ്രതിപക്ഷ സമരം ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് കാനം രാജേന്ദ്രന്‍.

സ്വര്‍ണ്ണക്കടത്തില്‍ ആരേയും സംരക്ഷിക്കില്ലെന്ന സര്‍ക്കാര്‍ സമീപനം മാതൃകാപരം. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനാണ് പ്രതിപക്ഷ ശ്രമം. സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണത്തില്‍ എന്‍ഐഎക്ക് സെക്രട്ടേറിയറ്റിന് ചുറ്റും കറങ്ങി നടക്കാനേ കഴിയുന്നുള്ളൂവെന്ന് കാനം പറഞ്ഞു.

പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ബിജെപിയുടെ നീക്കമാണിതിന് പിന്നില്‍. കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു. മുഖ്യമന്ത്രിയേയോ, ജലീലിനേയോ സിപിഐ വിമര്‍ശിച്ചുവെന്നത് തെറ്റായ വാര്‍ത്തയാണ്. എല്‍ഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ. വിമര്‍ശനങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണെന്നും കാനം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News