കള്ളപ്പേരില്‍ കൊവിഡ് പരിശോധന: കെഎം അഭിജിത്തിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി പിണറായി: രോഗവ്യാപനം കൂടാതിരിക്കാന്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: കൊവിഡ് പരിശോധനക്ക് പേരും മേല്‍വിലാസവും വ്യാജമായി നല്‍കിയതിന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെതിരെ കേസെടുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പോത്തന്‍കോട് എസ്‌ഐ അന്വേഷിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നേതാവാണ് ആക്ഷേപത്തിന് ഇരയായത്.

കൊവിഡ് പ്രതിരോധ രംഗത്തെ പൊലീസുകാര്‍ക്കും സാധാരണക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും രോഗം പരത്താനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്. പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാന്‍ ചുമതലയുണ്ട്. രോഗവ്യാപന തോത് വര്‍ധിപ്പിക്കുന്ന നിലയില്‍ അപകടകരമായ ഒന്നായി ഇത് മാറുന്നു. മാനദണ്ഡം പാലിക്കാതെ നടക്കുന്ന സമരങ്ങള്‍. ഇത് പ്രതിപക്ഷം മനസിലാക്കണം.

കൂടുതല്‍ ജാഗ്രത പാലിക്കേണ്ട ഘട്ടത്തിലാണ്. ഇത് ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നു. എല്ലാവരും നാടിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ജനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം സംഘടനകള്‍ രോഗവ്യാപനം കൂടാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel