അഭിജിത്തിന്റെ ആ കള്ളവും പൊളിഞ്ഞു; കള്ള പേര് നല്‍കിയത് അറിഞ്ഞ് കൊണ്ട്; സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എംകെ എന്ന പേരില്‍

കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയെന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് . ആരോഗ്യ വകുപ്പിന് നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എം കെ എന്ന പേരില്‍.

കെ എസ് യു പ്രസിഡന്റ് ആള്‍മാറാട്ടം നടത്തി എന്ന് തെളിയിക്കുന്ന നിര്‍ണ്ണായക രേഖയാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. ആരോഗ്യ വകുപ്പിന് നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും അഭി എം കെ എന്ന പേരിലാണ് .

അഭിജിത്ത് സ്വന്തം ഫോണില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകന് അയച്ച രേഖയാണ് ഇത്. അറിഞ്ഞ് കൊണ്ടാണ് അഭിജിത്ത് കള്ള പേര് നല്‍കിയതെന്ന് ഇതൊടെ തെളിയുന്നു.

സ്വന്തം ഇഷ്ടപ്രകാരം ആണ് താന്‍ സര്‍ക്കാരിന്റെ ക്വാറ്റൈയിന്‍ കേന്ദ്രത്തിലേക്ക് പോകാതിരിക്കുന്നതെന്നും വീട്ടില്‍ ക്വാറൈന്റെയിന്‍ കഴിയാനാണ് താല്‍പര്യം എന്നും സമ്മതപത്രത്തില്‍ എഴുതിയിട്ടുണ്ട്.

അഭിജിത്ത് പറഞ്ഞ മറ്റൊരു കള്ളം കൂടി പൊളിഞ്ഞു . 6 ദിവസമായി താന്‍ നിരീക്ഷണത്തില്‍ ആയിരുന്നു എന്ന അഭിജിത്തിന്റെ വാദം ശരിയായിരുന്നില്ല. ഈ കഴിഞ്ഞ ചെവ്വാഴ്ച്ച വരെ അഭിജിത്ത് MLA ഹോസ്റ്റലില്‍ ആണ് താമസിച്ചിരുന്നതെന്ന് കെഎസ്.യു സംസ്ഥാന സെക്രട്ടറിയും അഭിജിത്തിന്റെ ഉറ്റ സുഹൃത്തുമായ ബാവുല്‍ കൃഷ്ണ കൈരളിയോട് വെളിപ്പെടുത്തി

ബാവുല്‍ ക്യഷ്ണയെ കള്ളപേരില്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ സഹായിച്ച കോണ്‍ഗ്രസ് സംഘടനാ നേതാവിനെതിരെ അച്ചടക്ക നടപടി വന്നേക്കും

ഒപ്പും കൈയ്യക്ഷരവും വ്യാജമാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News