‘ഇത് ചാര്‍ജ് ഷീറ്റല്ല… ചീറ്റ് ഷീറ്റാണ്’: ദില്ലി പൊലീസിനെതിരെ ബൃന്ദാ കാരാട്ട്

ദില്ലി: ദില്ലി കലാപകേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

കോടതിയില്‍ ദില്ലി പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത് ചാര്‍ജ് ഷീറ്റല്ല മറിച്ച് ചീറ്റ് ഷീറ്റാണെന്ന് എഎന്‍ഐയോട് ബൃന്ദ പ്രതികരിച്ചു.

”ഇത് ഒരു കുറ്റപത്രമല്ല, ഇതൊരു ചീറ്റ് ഷീറ്റാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ദില്ലി പൊലീസ് മുഖേന ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളെ വഞ്ചിക്കുകയാണ്.”- ബൃന്ദാ കാരാട്ട് പ്രതികരിച്ചു.

”കപില്‍ മിശ്രയെപ്പോലുള്ള വര്‍ഗീയ അക്രമത്തിന് യഥാര്‍ത്ഥത്തില്‍ ഉത്തരവാദികളായവരെ ഇതേ ചീറ്റ്ഷീറ്റില്‍ ‘വിസില്‍ ബ്ലോവര്‍’മാരായി കണക്കാക്കുന്നു. പൗരത്വ ഭേഗദതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഞങ്ങളെ ഇന്ത്യ വിരുദ്ധര്‍, ഭരണഘടനാ വിരുദ്ധര്‍ എന്ന് വിളിക്കുന്നു. ഞങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുന്നു. അതിനാല്‍ ഇത് ആളുകളെ വഞ്ചിക്കുകയാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here