ദില്ലി: ദില്ലി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍ ഖാലിദിന് പിന്തുണയുമായി ദേശീയ അന്തര്‍ദേശീയ സ്‌കോളേഴ്സും അക്കാദമിഷ്യന്മാരും കലാകാരന്മാരും. മുന്‍കൂട്ടി തയ്യാറാക്കിയ മനുഷ്യവേട്ടയാണ് കലാപന്വേഷണത്തിലൂടെ ദില്ലി പൊലീസ് നടത്തുന്നതെന്ന് ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഭാഷാ പണ്ഡിതന്‍ നോം ചോംസ്‌കി, എഴുത്തുകാരായ സല്‍മാന്‍ റുഷ്ദി, അമിതാവ് ഘോഷ്, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, രാജ്മോഹന്‍ ഗാന്ധി, ചലച്ചിത്ര പ്രവര്‍ത്തകരായ മീര നായര്‍, ആനന്ദ് പട്വര്‍ധന്, ചരിത്രകാരന്മാരായ റോമില ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, ആക്ടിവിസ്റ്റുകളായ മേധ പട്കര്‍, അരുണ റോയ് എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഉമര്‍ ഖാലിദിനെ ഒരു ജിഹാദിയായും വിദ്വേഷിയായും മുദ്രകുത്തുന്നു. സര്‍ക്കാരിന്റെ അന്യായമായ നയങ്ങള്‍ക്കെതിരെ സംസാരിക്കുന്നതിനാല്‍ മാത്രമല്ല, ഉമര്‍ഖാലിദിനെതിരെയുള്ള ആ നീക്കങ്ങളെന്നും അദ്ദേഹമൊരു മുസ്ലിം ആയതുകൊണ്ടുമാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
Get real time update about this post categories directly on your device, subscribe now.