റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കിടിലന്‍ വിജയവുമായി കിങ്‌സ് ഇലവന്‍ പഞ്ചാബ്

ലോകേഷ് രാഹുലിന്റെ ബാറ്റിങ് വിസ്ഫോടനത്തിനുമുന്നില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളിങ്നിര ചാരമായി. 69 പന്തില്‍ 132 റണ്ണടിച്ച രാഹുല്‍ ഐപിഎലില്‍ ബാംഗ്ലൂരിനെതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് 97 റണ്ണിന്റെ കൂറ്റന്‍ ജയം സമ്മാനിച്ചു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്ണാണ് പഞ്ചാബ് അടിച്ചുകൂട്ടിയത്. ബാംഗ്ലൂര്‍ 17 ഓവറില്‍ 109ന് പുറത്തായി.

ഏഴ് കൂറ്റന്‍ സിക്സറുകളും 14 ഫോറും ഉള്‍പ്പെട്ടതായിരുന്നു രാഹുലിന്റെ മനോഹര ഇന്നിങ്സ്. ഐപിഎലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

അവസാന രണ്ടോവറില്‍ 49 റണ്ണാണ് പഞ്ചാബ് നേടിയത്. ഇതിനിടെ രാഹുലിന്റെ രണ്ട് അനായാസ ക്യാച്ചുകള്‍ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പാഴാക്കുകയും ചെയ്തു.നാലോവറില്‍ 25 റണ്‍ മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുശ്വേന്ദ്ര ചഹാല്‍ മാത്രമേ ബാംഗ്ലൂര്‍ ബൗളിങ് നിരയില്‍ തിളങ്ങിയുള്ളൂ.

മറുപടിക്കെത്തിയ ബാംഗ്ലൂര്‍ ബാറ്റിങ് നിര തകര്‍ന്നു. കോഹ്ലി ഒരു റണ്ണെടുത്ത് പുറത്തായി. 30 റണ്ണെടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ടോപ് സ്‌കോറര്‍. പഞ്ചാബിനായി സ്പിന്നര്‍മാരായ രവി ബിഷ്ണോയിയും മുരുഗന്‍ അശ്വിനും മൂന്ന് വീതം വിക്കറ്റെടുത്തു.ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News