പൊരുതുന്ന കര്‍ഷകര്‍ക്ക് അഭിവാദ്യം; കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി പ്രക്ഷോഭം; വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയ പ്രതിഷേധ ദിനം

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം. വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചാരിക്കാന്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും ഇന്നത്തെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തുണ്ട്.

ഈ അടുത്ത കാലങ്ങളില്‍ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യം സാക്ഷിയാകുന്നത്.ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്നു.

ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ സംഘടിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ അമൃതസറില്‍ ട്രെയിന്‍ ഗതാഗതം തടഞ്ഞുള്ള സമരത്തിലേക്ക് കര്‍ഷകര്‍ നീങ്ങിയിട്ടുണ്ട്. വലിയ കര്‍ഷക പങ്കാളിതമാണ് സമരമുഖങ്ങളില്‍ കാണുന്നതും. കര്‍ഷകരും പോലീസും നിരവധി തവണ ഏറ്റുമുട്ടി. ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചരിക്കാന്‍ ദേശീയ കര്‍ഷക സംയുക്ത സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

വലിയ പിന്തുണയാണ് വിദ്യാര്‍ഥിസംഘടനകളില്‍ നിന്നടക്കം ദേശീയ പ്രതിഷേധത്തിന് ലഭിക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെ എല്ലാ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും.

രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാകും ഇന്ന് നടക്കുക. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് ഉള്‍പ്പെടുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബന്ദിന് സമാനമായ സാഹചര്യമാകും ഉണ്ടാവുക. ദില്ലിയിലും പ്രതിഷേധം അലയടിക്കും.

അതേ സമയം, ദില്ലിയിലേക്ക് മാര്‍ച്ചു നടത്താനുള്ള കര്‍ഷകരുടെ നീക്കം മുന്നില്‍കണ്ട് ദില്ലി അതിര്‍ത്തികളില്‍ പോലീസ് വ്യന്യാസം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here