മയക്കുമരുന്ന് കേസ്: നടി അനുശ്രീക്ക് നോട്ടീസ്; ഷെട്ടിയുടെ സുഹൃത്തും അറസ്റ്റില്‍

മംഗളൂരു: മയക്കുമരുന്ന് കേസില്‍ നര്‍ത്തകനും നൃത്തസംവിധായകനുമായ കിഷോര്‍ അമന്‍ ഷെട്ടിയുടെ സുഹൃത്ത് തരുണ്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പിടിയില്‍. വ്യാഴാഴ്ചയാണ് തരുണിനെ സിസിബി അറസ്റ്റു ചെയ്തത്.

അതേസമയം, കേസില്‍ നടി അനുശ്രീക്കും പൊലീസ് നോട്ടീസ് നല്‍കി. ഷെട്ടിയുടെ പാര്‍ട്ടിയില്‍ അനുശ്രീ പങ്കെടുത്തിരുന്നതായി തരുണ്‍ മൊഴി നല്‍കിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് കിഷോര്‍ അമന്‍ ഷെട്ടിയെയും കൂട്ടാളി അഖീല്‍ നൗഷീലിനെയും കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മുംബൈയില്‍ നിന്നു ലഹരിമരുന്നെത്തിച്ച് മംഗളൂരുവില്‍ വില്‍പന നടത്തുകയായിരുന്നു ഇരുവരുമെന്നും കന്നഡ, ബോളിവുഡ് സിനിമകളിലെ ലഹരി റാക്കറ്റുമായി ഇവര്‍ക്കുള്ള ബന്ധം അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

‘ഡാന്‍സ് ഇന്ത്യ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെ സുപരിചിതനായ കിഷോര്‍, നൃത്തത്തിനു പ്രാധാന്യമുള്ള എബിസിഡി (എനിബഡി കാന്‍ ഡാന്‍സ്) എന്ന ബോളിവുഡ് സിനിമയുടെ ഭാഗമായതോടെയാണ് പ്രശസ്തനായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News