തിരുവല്ലത്ത് പിഞ്ചുകുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞു കൊന്നു

തിരുവനന്തപുരം: ജനിച്ച് നാല്‍പത് ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കായലില്‍ മുക്കി കൊന്നു. ഇന്ന് പുലര്‍ച്ചെ തിരുവല്ലം ആറ്റിലെ പളളത്തറ ഭാഗത്ത് നിന്നാണ് 40 ദിവസം പ്രായമുളള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുത്.

അച്ഛനായ ഉണ്ണികൃഷ്ണനെ തിരുവല്ലം പോലീസ് പിടികൂടി. അസ്വഭാവിക നിലയില്‍ പുഴയില്‍ നിന്ന് കയറിവരുന്ന നിലയില്‍ ഒരാള്‍ ഉണ്ണികൃഷ്ണനെ കണ്ടു. പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാള്‍ നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. കുഞ്ഞിന്റെ നൂല് കെട്ട് ചടങ്ങായിരുന്നു ഇന്നലെ.

സ്വന്തം മാതാവിനെ കുഞ്ഞിനെ കാണിക്കാന്‍ എന്ന വ്യാജേന കൊണ്ടു പോയശേഷമായിരുന്നു പിതാവ് തന്നെ കുഞ്ഞിനെ ആറ്റില്‍ മുക്കി കൊന്നത്. ഗര്‍ഭിണിയായിരുന്ന ഘട്ടത്തില്‍ ഗര്‍ഭം അലസിപ്പിക്കമെന്ന് ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന്റെ പ്രതികാരമെന്നോണമാവാം കൊലപാതകമെന്നാണ് പോലീസ് കരുതുന്നത് .സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News