കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി പ്രക്ഷോഭം; പഞ്ചാബില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു; നിരവധി ട്രെയിനുകള്‍ റദ്ദാക്കി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ ആളിക്കത്തി കര്‍ഷക പ്രക്ഷോഭം.

കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ആരംഭിച്ചു. പഞ്ചാബില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. ഇന്നലെയും പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍ പാളങ്ങള്‍ ഉപരോധിച്ചിരുന്നു.

വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ദേശീയ പ്രതിഷേധ ദിനമായി ആചാരിക്കുകയാണ്. ഈ അടുത്ത കാലങ്ങളില്‍ കണ്ട ഏറ്റവും വലിയ കര്‍ഷക പ്രതിഷേധത്തിനാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യം സാക്ഷിയാകുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ ആളിക്കത്തുന്നു. ഹരിയാനയിലെ അംബാലയിലും പഞ്ചാബിലെ അമൃത്സറിലും കര്‍ഷകര്‍ സംഘടിച്ചിട്ടുണ്ട്. വലിയ കര്‍ഷക പങ്കാളിത്തമാണ് സമരമുഖങ്ങളില്‍ കാണുന്നതും.

വലിയ പിന്തുണയാണ് വിദ്യാര്‍ഥിസംഘടനകളില്‍ നിന്നടക്കം ദേശീയ പ്രതിഷേധത്തിന് ലഭിക്കുന്നത്. എസ്എഫ്‌ഐ ഉള്‍പ്പെടെ എല്ലാ ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തിന്റെ ഭാഗമാകും. രാജ്യം സാക്ഷിയാകുന്ന ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News