മയക്ക് മരുന്നു കേസ്: ദീപിക പദുകോണും സാറ അലി ഖാനും മുംബൈയിലെത്തി

മയക്ക് മരുന്നുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊഴി നല്‍കുവാനായി ദീപിക പദുകോണും സാറ അലി ഖാനും മുംബൈയിലെത്തി;

ബോളിവുഡ് നടന്‍ സുശാന്ത് സിങ് മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് മൊഴി നല്‍കുന്നതിനായി പ്രശസ്ത നടിമാരായ ദീപിക പദുക്കോണും രാകുല്‍ പ്രീത് സിങ്ങും നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുമ്പാകെ ഹാജരാകും. ഇതിനായി ഗോവയിലെ ഷൂട്ടിങ് നിര്‍ത്തി നടി മുംബൈയിലെത്തി.

ബോളിവുഡിലെ മയക്ക് മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മൊഴി നല്‍കുന്നതിനായാണ് നടിമാരായ ദീപിക പദുകോണ്‍, സാറാ അലിഖാന്‍ ശ്രദ്ധ കപൂര്‍ തുടങ്ങിയവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വിളിപ്പിച്ചിരിക്കുന്നത്.

ഗോവയില്‍ സിനിമ ചിത്രീകരണത്തിനിടയിലാണ് എന്‍.സി.ബി.യുടെ സമന്‍സ് ദീപികയ്ക്ക് ലഭിക്കുന്നത് .ഇതോടെ ഷൂട്ടിങ് നിര്‍ത്തിവെച്ച് പ്രത്യേക വിമാനത്തിലായിരുന്നു നടി ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനോടൊപ്പം മുംബൈയിലെത്തിയത്.

അന്വേഷണവുമായി സഹകരിക്കുമെന്നും മൊഴിനല്‍കുന്നതിനായി എന്‍ സി ബി ആസ്ഥാനത്ത് എത്തുമെന്നും ദീപിക അറിയിച്ചതായി എന്‍.സി.ബി. ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. മല്‍ഹോത്ര അറിയിച്ചു. ശനിയാഴ്ചയായിരിക്കും ദീപികയെ ചോദ്യം ചെയ്യുക

ഒഴിവുദിവസങ്ങള്‍ ചെലവിടാന്‍ ഗോവയിലെത്തിയ സാറാ അലിഖാന്‍ സമന്‍സ് കിട്ടിയതിനെത്തുടര്‍ന്ന് അമ്മയ്‌ക്കൊപ്പമാണ് മുംബൈയില്‍ തിരിച്ചെത്തിയത്. മുംബൈ വിമാനത്താവളത്തില്‍ നടിമാരെ കാത്ത് മാധ്യമപ്പട തന്നെയുണ്ടായിരുന്നു.

മയക്കുമരുന്നുകേസില്‍ അറസ്റ്റിലായ സുശാന്തിന്റെ കൂട്ടുകാരി റിയാ ചക്രവര്‍ത്തിയുടെ മൊഴികളില്‍നിന്നും അവരുടെ വാട്സാപ്പ് സന്ദേശങ്ങളില്‍ നിന്നും ലഭിച്ച സൂചനകള്‍ പ്രകാരമാണ് സുശാന്തുമായും റിയയുമായും അടുപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്യുന്നത്. സുശാന്തിന്റെ മാനേജരായിരുന്ന ജയ സാഹയുടെയും ദീപികയുടെ മാനേജരായ കരിഷ്മയുടെയും വാട്സാപ്പ് സന്ദേശങ്ങളില്‍നിന്നുള്ള സൂചന വെച്ചാണ് ദീപികയെയും ശ്രദ്ധ കപൂറിനെയും ചോദ്യംചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel