കോവിഡ് പ്രതിരോധത്തില്‍ ‘ബില്‍ഡ് മൈ ബബിള്‍’ എന്താണ് ?

നമുക്കെല്ലാം പരിചിതമായ ക്യാമ്പയിന്‍ ആണ് ബ്രേക് ദി ചെയിന്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ചങ്ങല പൊട്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. അതില്‍ നമ്മള്‍ വിജയിക്കുകയും ചെയ്തു.

കോവിഡ് പ്രതിരോധത്തില്‍ പേരുകേട്ട ന്യുസിലാന്‍ഡ് വളരെ വിജയകരമായി നടപ്പാക്കിയ ക്യാമ്പയിന്‍ ആണ് ബില്‍ഡ് മൈ ബബിള്‍. ബബിള്‍ എന്നാല്‍ കുമിള. സ്വന്തമായി കുമിള പോലെ ചുറ്റും ഒരു സുരക്ഷാ വലയം തീര്‍ക്കുക. പ്രായമായവരെയും കുഞ്ഞുങ്ങളെയും കരുതി കുടുംബങ്ങളില്‍ ഉണ്ടാക്കാവുന്ന വലയം ആണിത്.

  • പ്രായാധിക്യം ഉള്ളവര്‍ ,കുഞ്ഞുങ്ങള്‍ എന്നിവരോട് കുടുംബാംഗങ്ങള്‍ മാത്രം ഇടപഴകുക.
  • വീട്ടിലേക്കു ആരെങ്കിലും വന്നാല്‍ സാമൂഹ്യ അകലം പാലിച്ചും മാസ്‌ക് ധരിച്ചും പ്രതിരോധിക്കുക.
  • കഴിവതും വീട്ടിലേക്കു ആളുകളുടെ സന്ദര്‍ശനം ഒഴിവാക്കുക.
  • വീട്ടില്‍ നിന്നും ജോലിക്കായും മറ്റും പോകുന്നവര്‍ ചുറ്റുമുള്ള വലയത്തിനുള്ളിലേക്കു ആരെയും പ്രവേശിപ്പിക്കാതെ സാമൂഹിക അകലവും ശുചിത്വവും സൂക്ഷിക്കുക.
  • വീട്ടില്‍ തിരിച്ചെത്തിയാല്‍ കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അനുസരിക്കുക.
  • യാത്രകള്‍ അധികവും ഒഴിവാക്കുക.
  • ക്ഷമയോടെ കോവിഡ് പൂര്‍ണ്ണമായും വിട്ടകലുന്ന വരെ കാത്തിരിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here