എങ്കേയും എപ്പോതും സന്തോഷം സംഗീതം:എസ്പിബി

എങ്കേയും: എപ്പോതും: സന്തോഷം: സംഗീതം… എന്ന പാട്ടു പോലെ തന്നെയായിരുന്നു എസ് പി ബി എന്ന മനുഷ്യനും .എസ് പി ബി എവിടെയുണ്ടോ അവിടെ സംഗീതവും സന്തോഷവും താനെ വന്നു ചേര്‍ന്നു .ലോകമെമ്പാടുള്ളവരെ ആനന്ദത്തിന്റെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും ശബ്ദത്തിലൂടെ അനുഭവിപ്പിച്ച ഗായകന്‍.എങ്കേയും എപ്പോതും ,കാതല്‍ റോജാവേ ,മലരേ മൗനമാ ,സുന്ദരി കണ്ണാല്‍ ഒരു സേഥി ,വളയോസെ ,താരാപഥം തുടങ്ങി എത്ര എത്ര മനോഹര ഗാനങ്ങള്‍.

ശാസ്ത്രീയ സംഗീതം അഭ്യസിക്കാതെ ശാസ്ത്രീയസംഗീതത്തിന്റെ മായാജാലം പകർന്നുതന്ന ഗായകൻ .‘ശങ്കരാഭരണ’ത്തിലെ ശാസ്ത്രീയ ഗാനങ്ങൾ പാടി ദേശീയ അവാർഡ് സ്വന്തമാക്കിയതു ഏവർക്കും ഇപ്പോഴും അതിശയമല്ല .കാരണം അതാണ് എസ് പി ബി എന്ന് എല്ലാവര്ക്കും അറിയാം .

ലളിതമായ  വാരിയെയും ഈണത്തെയും  ആലാപനത്തിന്റെ ഉയരത്തിലെത്തിച്ചതും നമ്മൾ കണ്ടതാണ്   ആലാപനം, സംഗീത സംവിധാനം, ഡബ്ബിങ്, അഭിയനയം… സിനിമയിൽ കൈവെച്ച മേഖലകളിലെല്ലാം വിജയം നേടിയ എസ്  പി ബി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുതാങ്ങി പതിനാറോളം ഭാഷകളിലാണ് പാടിയിട്ടുള്ളത് .ഒറ്റ ദിവസം 21 പാട്ട് റെക്കോർഡ് ചെയ്തും എസ്.പി.ബി അത്ഭുതമായി.

1981 ഫെബ്രുവരി എട്ടിന് രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ് കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത് .ഒരു ദിവസം 19 തമിഴ് പാട്ടുകളും മറ്റൊരു ദിവസം 16 ഹിന്ദി പാട്ടുകളും പാടി എസ്.പി.ബി തന്നോടുതന്നെ ‘മത്സരിക്കുകയും’ ചെയ്തു.ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഇന്ത്യൻ ഗായകനും മറ്റൊരാളല്ല.തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമകളിലാണ് എസ്.പി.ബി വേഷമിട്ടത്.

കുട്ടിക്കാലത്ത് തന്നെ സംഗീതത്തോട് വലിയ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ   എസ്.പി.ബി. ഒരു എൻ‌ജിനീയർ ആവണമെന്നായിരുന്നു അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചിരുന്നത്,. അനന്തപൂരിലെ JNTU എൻ‌ജിനീയറിംഗ് കോളേജിൽ ചേർന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാൽ അവിടുത്തെ വിദ്യാഭ്യാസം തുടരാൻ അദ്ദേഹത്തിന് സാധിച്ചില്ല.

പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്സിൽ പ്രവേശനം നേടി.പക്ഷേ അപ്പോഴൊക്കെയും സംഗീതം ഒരു കലയായി അദ്ദേഹം കൂടെ കൊണ്ടു നടന്നിരുന്നു. പല ആലാപന മത്സരങ്ങളിൽ നല്ല ഗായകനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതാണ് പിന്നീട നമുക്കെല്ലാവർക്കും അനുഗ്രഹമായി മാറിയത്.

ഒരിക്കൽ പരിചയപ്പെട്ടാൽ മറക്കാനാവാത്ത വ്യക്തിത്വമെന്നു ഏവരും ഒരേ സ്വരത്തിൽ  .എസ് പി ബി യെക്കുറിച്ചുപറയുന്നു .എസ്.പി.ബി എന്നും ബാലു എന്നും കൂട്ടുകാർക്കിടയിൽ പ്രിയങ്കരായി മാറിയ ഈ ഗായകൻ  ചലച്ചിത്രലോകത്തിന്റെ മാത്രമല്ല സംഗീതപ്രേമികളുടെ മൊത്തം  തീരാ നഷ്ടമായി മാറുന്നു.

ആറ് ദേശീയ പുരസ്കാരങ്ങൾ എസ്.പി.ബിയെ തേടിയെത്തി.2001ൽ പത്മശ്രീയും 2011ൽ പത്മഭൂഷണും നൽകി രാജ്യവും അദ്ദേഹത്തെ ആദരിച്ചു.മരിച്ചാലും മറക്കാനാവാത്ത ഈണങ്ങളിലൂടെ എന്നും ജീവിക്കുന്ന എസ് പി ബി ക്കു ആദരാഞ്ജലികൾ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News