അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യ; പതിനാറ് ഭാഷകളിലായി 40,000 ത്തിലധികം ഗാനങ്ങള്‍

അരനൂറ്റാണ്ടിലേറെ നീണ്ട സംഗീത സപര്യയില്‍ പതിനാറ് ഭാഷകളിലായി 40,000 ത്തിലധികം ഗാനങ്ങള്‍ പാടിയ എസ്പിബി നിരവധി റെക്കോഡുകളും സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോഡ് ചെയ്ത പിന്നണി ഗായകനെന്ന ഗിന്നസ് റെക്കോഡാണ് അതില്‍ പ്രധാനം.

ആന്ധ്രയിലെ നെല്ലൂരില്‍ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂര്‍ത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂണ്‍ നാലിന് ജനനം.

എന്‍ജിനീയറാകാന്‍ ആഗ്രഹിച്ച എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എന്‍ഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് പാട്ടു മത്സരത്തില്‍ എസ് ജാനകിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് വഴി തുറന്നത്.

1966 ഡിസംബര്‍ 15 നാണ് പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ’ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ തെലുങ്കു സിനിമയില്‍ ഹരിഹരനാരായണോ, ഏമിയേ വിന്ത മോഹം എന്നീ ഗാനങ്ങള്‍ പാടി.’ കടല്‍പ്പാലം’ എന്ന സിനിമയില്‍ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം നല്‍കിയ’ഈ കടലും മറുകടലും’ എന്ന പാട്ടിലുടെ മലയാളത്തില്‍ അരങ്ങേറി.

ഗായകനുള്ള ദേശീയ അവാര്‍ഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്‌കാരം തേടിയെത്തി. രാജ്യം 2011ല്‍ പത്മഭൂഷന്‍ നല്‍കി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളിള്‍ വേഷമിട്ടു. 46 സിനിമകള്‍ക്ക് സംഗീത സംവിധാനവും നിര്‍വഹിച്ചു.

ഭാര്യ: സാവിത്രി. മക്കള്‍: പല്ലവി, എസ് പി ബി ചരണ്‍(ഗായകന്‍). ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News