പ്രിയ എസ്പിബിയുടെ വേര്‍പാടില്‍ കണ്ണീരുമായി തമിഴ് സിനിമാലോകം

ചെന്നൈ: അന്തരിച്ച സംഗീതമാന്ത്രികന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വേര്‍പാടില്‍ കണ്ണീരുമായി തെന്നിന്ത്യന്‍ സിനിമാലോകം.

‘അണ്ണയ്യ എസ്പിബിയുടെ ശബ്ദത്തിന്റെ നിഴലില്‍ ഏറെക്കാലം വളരാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. വരും തലമുറകളിലും അദ്ദേഹത്തിന്റെ ഖ്യാതി ഇവിടെ നിലനില്‍ക്കും.’ കമല്‍ഹാസന്‍ പറഞ്ഞു.

എസ്പിബിയുടെ ശബ്ദം ഓരോ വീട്ടകങ്ങളിലും എക്കാലത്തേക്കും മുഴങ്ങും. വരാനിരിക്കുന്ന തലമുറകളിലൂടെയും ആ ശബ്ദം ജീവിക്കും.-ധനൂഷ് പറഞ്ഞു. ‘തകര്‍ന്നു’ എന്ന ഒറ്റവാക്കിലാണ് എ ആര്‍ റഹ്മാന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here