കർഷകദ്രോഹ ബില്ലുകൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിൽ പങ്കുചേര്‍ന്ന് കേരളവും

കേന്ദ്ര സർക്കാരിന്‍റെ കർഷകദ്രോഹ ബില്ലുകൾക്കെതിരായ അഖിലേന്ത്യാ പ്രതിഷേധത്തിൽ കേരളത്തിലും പ്രതിഷേധം ആഞ്ഞടിച്ചു. രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധം അഖിലേന്ത്യാ കിസാൻ സഭാ വൈസ് പ്രസിഡന്‍റ് എസ്.രാമച്രന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ജനകീയ പ്രതിഷേധം.

രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ 12 വരെയാണ് സംസ്ഥാനത്ത് പ്രതിഷേധം നടന്നത്. മണ്ഡലം – ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിലായിരുന്നു സംസ്ഥാനത്ത് പ്രതിഷേധം.

കേന്ദ്രസർക്കാരിന്‍റെ കർഷകദ്രോഹബില്ലുകൾ പിൻവലിക്കുക, കോർപറേറ്റ് പ്രീണന നയം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ മാർച്ചും ധർണ്ണയും സംസ്ഥാന വ്യാപകമായി നടന്നു. തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ നടന്ന പ്രതിഷേധം അഖിലേന്ത്യാ കിസാൻ സഭാ വൈസ് പ്രസിഡന്‍റ് എസ്.രാമച്രന്ദൻപിള്ള ഉദ്ഘാടനം ചെയ്തു.

കർഷകവിരുദ്ധ നിയമങ്ങൾ നടപ്പിലായാൽ കർഷകർക്ക് നിലവിൽ കിട്ടുന്ന പരിമിതമായ വരുമാനം പോലും ഇല്ലാതാകുകയും വില നിർണയാവകാശം പൂർണമായും വൻകിട കോർപറേറ്റുകളുടെ കയ്യിൽ എത്തുകയും ചെയ്യും. കാർഷിക ഉൽപന്നങ്ങളുടെ താങ്ങുവില സമ്പ്രദായം പൂർണമായും ഇല്ലാതാകും. കേരളത്തിൽ ഉൾപ്പെടെ സർക്കാരിന്‍റെ നെല്ല്‌ സംഭരണം നിലയ്‌ക്കും.

സാധനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുന്ന മാർക്കറ്റ് നിയമങ്ങളാണ് വരാൻ പോകുന്നത്. കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്‌പ്പിനും നിയമപരിരക്ഷ കിട്ടും. ഈ നിയമങ്ങൾ കർഷകരുടെ വരുമാനം ഇല്ലാതാക്കുമെന്നും ദുരിതത്തിലേക്ക് തള്ളിവിടുമെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു. പൂർണമായും കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പ്രതിഷേധം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here