രാജ്യം മുഴുവന്‍ കര്‍ഷക പ്രതിഷേധമിരമ്പുന്നു; പെപ്സികോയും ഉരുളകിഴങ് കർഷകരും തമ്മിലുള്ള നിയമയുദ്ധം തുടരുന്നു

രാജ്യത്ത് പുതിയ കാർഷിക നയവും ബില്ലും കേന്ദ്ര മോദി സർക്കാർ കൊണ്ടു വരുമ്പോൾ ആഗോള കുത്തക കമ്പനിയായ പെപ്സികോയും ഉരുളകിഴങ് കർഷകരും തമ്മിലുള്ള നിയമയുദ്ധവും അതിന്റെ കാരണങളും ചർച്ചയാവുന്നു. പാവപ്പെട്ട കർഷകർ ചെയ്യുന്ന കൃഷിയിലെ ഉൽപ്പന്നത്തിന്റെ അവകാശം പേറ്റന്റെടുത്ത കമ്പനിക്കാണെന്ന് കമ്പനി അവകാശപെട്ടപ്പോഴാണ് തങൾ വഞ്ചിക്കപെട്ടുവെന്ന് കർഷകർ തിരിച്ചറിഞ്ഞത്.

ബൗദ്ധിക സ്വത്തവകാശ നിയമപ്രകാരം ലെയ്സ് നിര്‍മാണത്തിനുപയോഗിക്കുന്ന എഫ്എല്‍ 2027 വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്യാനും വിതരണത്തിന് ഉപയോഗിക്കാനും,വിൽക്കാനുമുള്ള അവകാശമെന്നും തങൾക്കാണെന്ന് പെപ്സികോ വാദിച്ചതോടെയാണ് കർഷകർ തങൾ കുത്തകകമ്പനിയുടെ ചതിയിൽപ്പെട്ടു എന്ന് തിരിച്ചറിയുന്നത്.

ഈ വിഭാഗത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് ജങ്ഫുഡായ ലെയ്സ് നിര്‍മാണത്തിന് മാത്രമായി വികസിപ്പിച്ചതാണെന്നും പെപ്സികോ ഇന്ത്യ വാദിച്ചു. 2001 ലെ പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് ആക്ട് പ്രകാരമായിരുന്നു അവകവാദം. അധികാരത്തിലുള്ള മോദി സർക്കാർ കർഷകന്റെ സഹായത്തിനെത്തിയില്ല.

ഈ അനുഭവമാണ് ബില്ലിനെ എതിർക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നതും പ്രതിഷേധിക്കുന്നതും.ഇന്ത്യയുടെ കാർഷിക നയവും നിയമവും ആഗോള കരാറുകൾക്കനുസൃതമായി വഴിമാറുന്നത് കർഷക ആശങ്കക്ക് ആക്കം കൂട്ടി.

അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കാതെ തന്നെ കര്‍ഷകര്‍ക്ക് ഇളവുകള്‍ നല്‍കുന്ന രീതിയിലേക്ക് നിയമത്തില്‍ മാറ്റം വരുത്തിയില്ലെങ്കിൽ കുത്തക കമ്പനികളുടെ വാരികുഴിയിൽ കർഷകർ വീഴും.

ലൈസന്‍സ് ലഭിച്ച വ്യക്തിക്കല്ലാതെ 15 വര്‍ഷ കാലാവധിയില്‍ മറ്റാര്‍ക്കും പേറ്റന്റുള്ള ഭക്ഷ്യ ഉല്‍പ്പന്നം കൃഷി ചെയ്യാന്‍ സാധിക്കില്ല.കുത്തക അവകാശ സംരക്ഷണം നിയമത്തിലെ 64 -ാം വകുപ്പ് അടിസ്ഥാനപ്പെടുത്തിയാണ് കര്‍ഷകര്‍ക്കെതിരെ പെപ്സികോ അന്യായം ഫയല്‍ ചെയ്ത്.ചുരുക്കം പറഞ്ഞാൽ വിദേശികൾ കൂടി തീരുമാനിക്കും ഇന്ത്യ ഇനി എങനെ കൃഷി ചെയ്യണമെന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News