അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ

കൊട്ടാരക്കര : അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കൊച്ചുമകൾ അറസ്റ്റിൽ.

വെട്ടിക്കവല വില്ലേജിൽ പനവേലി മുറിയിൽ ഇരണൂർ എന്ന സ്ഥലത്ത് നിഷാഭവനിൽ ഭാർ​​​ഗവിയമ്മ മകൾ 80 വയസുള്ള സരസമ്മയെ തടിക്കഷണം ഉപയോ​ഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയും സരമ്മയുടെ മകളുടെ മകളുമായ 24 വയസുള്ള നിഷയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം അറിഞ്ഞ് സരസമ്മയെ ആശുപത്രിയിൽ കൊണ്ട് പോകാനായി എത്തിയവരെ പ്രതി തടയുകയും ചെയ്യുകയുണ്ടായി. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News