രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ്

നേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ ഇയാള്‍ക്ക് കഴിഞ്ഞ ആറ് ദിവസമായി രമേശ് ചെന്നിത്തലയുമായി സമ്പര്‍ക്കമില്ലായിരുന്നെന്നാണ് പുറത്ത് വരുന്ന വിലരം.

സമ്പര്‍ക്ക സാധ്യത കുറവായതിനാല്‍ പ്രതിപക്ഷ നേതാവ് നിരീക്ഷണത്തില്‍ പോകേണ്ടി വരില്ലെന്നാണ് സൂചന.

കഴിഞ്ഞ ആറ് ദിവസമായി താന്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കഴിഞ്ഞ ദിവസമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായതെന്നും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നുമാണ് കൊവിഡ് ബാധിതന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here