കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ

രാജ്യവ്യാപകമായ കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. പ്രതീകാത്മകമായി പാർലമെന്‍റ് പാസാക്കിയ കാർഷിക ബില്ലുകളുടെ കോപ്പികൾ കത്തിച്ചുകൊണ്ടായിരുന്നു യുവജന പ്രതിഷേധം. എറണാകുളത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്‌ഘാടനം ചെയ്തു.

രാജ്യത്താകമാനം നടക്കുന്ന കര്‍ഷക പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പ്രതിഷേധ പരിപാടിയില്‍ പ്രതീകാത്മകമായി പാർലമെൻറ്റ് പാസാക്കിയ കാർഷിക ബില്ലുകളുടെ കോപ്പികൾ കത്തിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് രാജ്യസഭയെ നോക്കുകുത്തിയാക്കി കേന്ദ്രസർക്കാർ കാര്‍ഷിക ബില്ലുകൾ ഏകപക്ഷീയമായി പാസ്സാക്കിയതെന്ന് എ എ റഹീം പറഞ്ഞു.

കർഷകർ നടത്തുന്ന പോരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും സമരയവ്വനം നൽകുമെന്ന് സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് ആഹ്വാനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡന്‍റ് എം വിജിൻ, ജോയിന്‍റ് സെക്രട്ടറി കെ റഫീഖ്, ഡിവൈഎഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറി എ എ അൻഷാദ്, പ്രസിഡന്‍റ് പ്രിന്‍സി കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News