കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത പ്രതികൾ പിടിയിൽ

എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വച്ച് 18.09.2020 തീയതി സർക്കാറിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം, തിരൂരങ്ങാടി, തെന്നല, വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ചാത്തനാട്ട് വീട്ടിൽ വർഗീസ് ജോസഫ് (68), തൃശ്ശൂർ ചാഴൂർ ചേന്നംകുളം വീട്ടിൽ വിനോദ് മാധവൻ( 55) എന്നിവരാണ് അറസ്റ്റിലായത്.

മുഹമ്മദ് അഷ്റഫ് എന്നയാളുടെ ഫേസ്ബുക്ക് പേജിൽ സർക്കാരിന്റെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും വീഡിയോകളും ചിത്രങ്ങളും മെസ്സേജുകളും പ്രചരിപ്പിച്ചത്. അതിനുപുറമേ സെപ്റ്റംബർ 18ന് എറണാകുളം ഹൈക്കോട്ട് ജംഗ്ഷനിൽ സമരപരിപാടികൾ സംഘടിപ്പിക്കുമന്നും ഉള്ള സന്ദേശങ്ങൾ പ്രതികൾ പ്രചരിപ്പിച്ചു.

പെരുമ്പാവൂർ സ്വദേശി റഫീഖ് അഡ്മിൻ ആയുള്ള 2AGAINST COVID PROTOCOL എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെയും പ്രതികൾ ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, ഒത്തുചേർന്നു പ്രതിഷേധിക്കുന്നതിന് ആഹ്വാനവും നൽകിയിരുന്നു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൂട്ടായ്മയെക്കുറിച്ച് വിവരം ലഭിച്ചത്.

വാട്സ്ആപ്പ് കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും വിവര ശേഖരണം നടത്തി അന്വേഷിച്ചു വരുന്നു. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ഒളിവിൽ കഴിയുന്ന മുഖ്യപ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി സിറ്റി സൈബർസെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കി.

എറണാകുളം എ സി പി കെ ലാൽജി, കൺട്രോൾറൂം എ സിപി എസ് ടി സുരേഷ് കുമാർ, എന്നിവരുടെ മേൽനോട്ടത്തിൽ
എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വി ജയശങ്കർ, എസ് ഐ മാരായ തോമസ് കെ എക്സ്, അരുൾ എസ് ടി, എസ് സി പി ഒ മാരായ ജാക്സൺ, അനീഷ് ഇഗ്നേഷ്യസ്, രാകേഷ്, മാത്യൂ തുടങ്ങിയവർ അടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News