എസ് പി ബി ക്ക് ആദരവായി ഇന്ന് രാത്രി കൈരളി അറേബ്യയില്‍ ഇശൽലൈല

ഇന്ത്യന്‍ സംഗീത രംഗത്തെ  കുലപതി എസ് പി ബാല സുബ്രമണ്യം പങ്കെടുത്ത
കൈരളി ഇശല്‍ ലൈല പരിപാടി ഇന്ന് രാത്രി കൈരളി അറേബ്യയില്‍ സംപ്രേക്ഷണം ചെയ്യും.
യു എ ഇ സമയം രാത്രി 8.30 നാണു സംപ്രേക്ഷണം.
2018 മാര്‍ച്ചില്‍ ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ നടന്ന കൈരളി ഇശല്‍ ലൈല പരിപാടിയില്‍ എസ് പി ബാലസുബ്രഹ്മണ്യത്തെ കൈരളി ആദരിച്ചിരുന്നു. മലയാളം കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ മമ്മുട്ടിയും തെന്നിന്ത്യന്‍ താരം പ്രകാശ്‌ രാജ് , തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടി പ്രവാസ ലോകത്തെ ഏറ്റവും വലിയ ഇവന്റുകളില്‍ ഒന്നായിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here