ഇതിലും നല്ല യാത്രഅയപ്പ് അർഹിക്കുന്നു എന്ന് മെസ്സി

ബാഴ്സലോണയിൽ നിന്ന് ലൂയി സുവാരസ് പുറത്തുപോവുന്നതിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി  മെസി. ലൂയി സുവാരസ്ന്റെ പുറത്തുപോക്കിലേക്ക് നയിച്ച കാരണങ്ങളിൽ മെസ്സിക്കുള്ള വിയോജിപ്പ് വ്യക്തമാണ് .മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.“ഇന്ന് ലോക്കർ റൂമിൽ പ്രവേശിച്ചപ്പോൾ തന്നെ എനിക്ക്അവസ്ഥ മനസ്സിലായി. അത് വല്ലാതെ അനുഭവപ്പെട്ടു. കളിക്കളത്തിന് അകത്തും പുറത്തും നിനക്കൊപ്പമാവില്ല ഇനിയുള്ള ദിവസങ്ങളെന്നത് …അതത്ര ലളിതമല്ല .നമ്മൾ ഒരുമിച്ചുള്ള സമയങ്ങൾ മിസ് ചെയ്യും. കുറേ വർഷങ്ങളായില്ലെ…  സഹ താരങ്ങൾ, ഒരുമിച്ചുള്ള അത്താഴങ്ങൾ, ഉച്ചഭക്ഷണങ്ങൾ, എല്ലാ ദിവസവും ഒരുമിച്ചായിരുന്നു,”മറ്റൊരു ജഴ്സിയിൽ നിന്നെ കാണുന്നതും നിന്നെ അഭിമുഖീകരിക്കുന്നതും എനിക്ക് വിചിത്രമായി തോന്നും. ക്ലബ്ബിനു വേണ്ടിയും കളിക്കാരനെന്ന നിലയിലും ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയ, ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാന താരങ്ങളിലൊരാളായ നിനക്ക് അർഹമായ യാത്ര അയപ്പല്ല ലഭിച്ചത്. അവർ ചെയ്തതു പോലെ നീ വലിച്ചെറിയപ്പെടേണ്ടവനായിരുന്നില്ല. എന്നാൽ അതിൽ ഇപ്പോൾ എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം,

“ഈ പുതിയ വെല്ലുവിളിയിൽ നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു. ഉടൻ കാണാം സുഹൃത്തേ,” എന്ന് പറഞ്ഞാണ് മെസി കുറിപ്പ് അവസാനിപ്പിക്കുന്നത്.

വ്യാഴാഴ്ചയാണ് സൂപ്പര്‍ താരം ലൂയി സുവാരസ് ഔദ്യോഗികമായി ബാഴ്സലോണ വിട്ടത്. . ബാഴ്സയില്‍ ആറ് വര്‍ഷം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹത്തിന്റെ പുറത്തുപോക്ക്. ബാഴ്സക്കായി 198 ഗോളുകള്‍ നേടിയിട്ടുള്ള സുവാരസ് ക്ലബ്ബിന്‍റെ എക്കാലത്തെയും വലിയ കളിക്കാരനായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News