റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറിന്‍റെ ചില്ലുകള്‍ തകര്‍ത്ത് മോഷണം; ഏ‍ഴംഗ സംഘം പിടിയില്‍

എറണാകുളത്ത് റോഡരികിൽ പാർക്ക് ചെയ്യുന്ന കാറിന്‍റെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന ഏ‍ഴംഗ സംഘത്തെ പൊലീസ് പിടികൂടി. നെട്ടൂർ സ്വദേശികളായ താരിഖ്, അഫ്സൽ അബ്ദു, അരുൺ, മുഹമ്മദ് ബാദുഷ, ഹഫീസ്, മുഹമ്മദ് സഹൽ, അഖിൽദാസ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ പതിമൂന്നാം തിയതി പനങ്ങാട് കാട്ടിപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ചില്ലുകൾ തകർത്ത് രണ്ട് മൊബൈൽ ഫോണുകൾ മോഷണം നടത്തിയവരെയാണ് പിടികൂടിയത്. കഞ്ചാവ്, മയക്കുമരുന്ന് വില്‍പ്പനക്കാരും, നിരവധി കേസിലെ പ്രതികളുമാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

മരട് ,നെട്ടൂർ, കുമ്പളം ഭാഗങ്ങളിലുള്ള യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും ലഹരിമരുന്നുകൾ എത്തിച്ച് കൊടുക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News