കൊവിഡ് രോഗികൾക്ക് പിഎസ്‌സി പരീക്ഷ എഴുതാം; മാർഗനിർദേശങ്ങൾ

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

നിർദേശങ്ങൾ ചുവടെ;

1.കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in എന്ന ഇ-മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകേണ്ടതാണ്.

2. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.

3. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ.

4. ഇത്തരം ഉദ്യോഗാർത്ഥികൾ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്.

5. കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News