സംഗീത വിസ്മയം എസ് പി ബാലസുബ്രഹ്‌മണ്യത്തെ അനുസ്മരിച്ച് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് എസ്പിബിയോടൊത്തുള്ള അനശ്വരമായ ഓര്‍മ്മകള്‍ പങ്കുവെച്ചത്.
“ആ ശബ്ദം നിലക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടിൽ നിന്ന് ഒരു ശബ്ദം, ഒരു താളം ഇടറി മുറിഞ്ഞതുപോലെ. യൗവ്വനത്തിന്റേതായി ബാക്കിയുണ്ടായിരുന്ന ഒരു ഓർമ്മകൂടി കണ്ണീരോർമ്മയാകുന്നതിന്റെ നൈരാശ്യം” എന്നാണ് എസ്പിബിയുടെ വിയോഗത്തെക്കുറിച്ച് ലാല്‍ ജോസ് കുറിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിങ്ങനെ..
“ചന്ദ്രനുദിക്കുന്ന ദിക്കിലെ ബംബാട്ട് ഹുഡുഗി – ആ പാട്ടിന് ഒരു എസ്.പി.ബി വേർഷനുമുണ്ട്. മദ്രാസ് ടി.നഗറിലെ വിദ്യാസാഗറിന്റെ വർഷവല്ലകിസ്റ്റുഡിയോയിൽ റിക്കോർഡിംഗ് കഴിഞ്ഞ രാത്രിയിൽ സ്ററുഡിയോയോട് ചേർന്നുളള കുടുസു മുറിയിലെ മര ഡസ്കിൽ താളം പിടിച്ച് എസ്.പി. ബി എനിക്ക് വേണ്ടി പാടി. അവിശ്വസനീയമായ അനുഭവം.
കെ.ബാലചന്ദർ, ഭാരതീരാജ, കമലാഹാസൻ, രജനീകാന്ത് തുടങ്ങിയവരുടെ സിനിമകൾ കണ്ടാണ് എന്റെ തലമുറ തമിഴ് പഠിച്ചത്. എസ്.പി.ബിയുടെ പാട്ടിലൂടെയാണ് ആ ഭാഷയെ സ്നേഹിച്ചു തുടങ്ങിയത്. കടുകട്ടി തെലുങ്ക് പാട്ടുകൾ വരെ നാരങ്ങാമിഠായി പോലെ നാവിൻ തുമ്പിൽ അലിഞ്ഞുചേർന്നതും എസ്.പി.ബിയിലൂടെ.
ആ ശബ്ദം നിലക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ട ഒരു പാട്ടിൽ നിന്ന് ഒരു ശബ്ദം, ഒരു താളം ഇടറി മുറിഞ്ഞതുപോലെ. യൗവ്വനത്തിന്റേതായി ബാക്കിയുണ്ടായിരുന്ന ഒരു ഓർമ്മകൂടി കണ്ണീരോർമ്മയാകുന്നതിന്റെ നൈരാശ്യം.
ബാഷ്പാഞ്ജലികൾ..”
ചന്ദ്രനുദിക്കുന്ന ദിക്കിലെ ബംബാട്ട് ഹുഡുഗി – ആ പാട്ടിന് ഒരു എസ്.പി.ബി വേർഷനുമുണ്ട്. മദ്രാസ് ടി.നഗറിലെ വിദ്യാസാഗറിന്റെ…
Posted by Laljose on Friday, 25 September 2020
Get real time update about this post categories directly on your device, subscribe now.