പാട്ടിന്റെ മാന്ത്രികന്‍ എസ്പിബിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആയിരങ്ങള്‍; സംസ്‌കാരം 11ന് ചെന്നൈയില്‍

ചെന്നൈ: അനശ്വര ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുദര്‍ശനം നടത്തുകയാണ്. രാവിലെ സത്യം തീയേറ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. 11 മണിയോടെ ചെന്നൈ റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

ആസ്വാദക മനസുകളില്‍ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങള്‍ ബാക്കിയാക്കി ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എസ്പിബി വിടവാങ്ങിയത്. കൊവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറില്‍ ചികില്‍സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News