ഇതിഹാസ ഗായകന്‍ എസ്പിബി; നിങ്ങള്‍ ആരാധകര്‍ക്കിടയില്‍ അമരനാണ്, എന്നും എക്കാലത്തും

ഇതിഹാസ ഗായകന്‍ മാത്രമല്ല മികച്ച നടനും സംഗീതസംവിധായകനും നിര്‍മ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം..മന്മഥ ലീല എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വന്ന SPB പ്രശസ്ത നടന്മാരായ കമലഹാസനും രജനീകാന്തിനും,സല്‍മാന്‍ ഖാനും എന്തിന് ഗാന്ധി എന്ന ലോകപ്രശ്‌സ്ത സിനിമയുടെ തെലുങ്ക് പതിപ്പില്‍ ബെന്‍കിംസ്ലക്ക് വരെ ശബ്ദം നല്‍കി…

മെത്തേഡ് ആക്കിറ്റിംഗിലൂടെയും,സ്വാഭാവിക അഭിനയത്തിലൂടെയും അഭിനയരംഗത്ത് വൈദഗ്ദ്ധ്യമുള്ള ഒട്ടനവധി വേഷങ്ങള്‍ അവതരിപ്പിച്ച അതുല്യപ്രതിഭകൂടിയാണ് സംഗീതത്തിന്റെ പര്യായമായ എസ്.പി.ബാലസുബ്രഹ്മണ്യം..

നാല്‍പ്പത് വര്‍ഷങ്ങള്‍ കൊണ്ട് 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടി ദേശീയ സംസ്ഥാന പരുസ്‌കാരങ്ങടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ മാന്ത്രിക ഗായകന്‍….സംഗീത ലോകത്ത് തന്റേതായ മധുര ശബ്ദത്തിനാല്‍ ഇന്ത്യന്‍ സംഗീത മേഖലകള്‍ മറികടന്ന് ലോകപ്രശസ്തനായ ബഹുമുഖ പ്രതിഭ.. എക്കാലത്തത്തേയും സംഗീതാസ്വാദകരുടെ മനസിലിടം നേടിയ ഇതിഹാസ ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യം ഇനി ഓര്‍മ്മ.

ഇതിഹാസ ഗായകന്‍ മാത്രമല്ല മികച്ച നടനും സംഗീതസംവിധായകനും നിര്‍മ്മാതാവുമായിരുന്നു എസ്. പി. ബാലസുബ്രഹ്മണ്യം..മന്മഥ ലീല എന്ന ചിത്രത്തിലൂടെ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വന്ന SPB പ്രശസ്ത നടന്മാരായ കമലഹാസനും രജനീകാന്തിനും,സല്‍മാന്‍ ഖാനും എന്തിന് ഗാന്ധി എന്ന ലോകപ്രശ്‌സ്ത സിനിമയുടെ തെലുങ്ക് പതിപ്പില്‍ ബെന്‍കിംസ്ലക്ക് വരെ ശബ്ദം നല്‍കി…

മെത്തേഡ് ആക്കിറ്റിംഗിലൂടെയും,സ്വാഭാവിക അഭിനയത്തിലൂടെയും അഭിനയരംഗത്ത് വൈദഗ്ദ്ധ്യമുള്ള ഒട്ടനവധി വേഷങ്ങള്‍ അവതരിപ്പിച്ച അതുല്യപ്രതിഭകൂടിയാണ് സംഗീതത്തിന്റെ പര്യായമായ എസ്.പി.ബാലസുബ്രഹ്മണ്യം…അഭിനയ മികവ് കൊണ്ട് ഇന്ത്യയിലെ പ്രശസ്തരായ സംവിധായകര്‍ മികച്ച വേഷങ്ങളുമായി ഇദ്ദേഹത്തെ സമീപിച്ചു…

1969ല്‍ പുറത്തിറങ്ങിയ പെല്ലന്റെ നൂറല്ല പന്റ എന്ന തെലുങ്ക് സിനിമയിലൂടെയാണ് എസ്പിബി അഭിനയരംഗത്ത് കാല്‍വയ്ക്കുന്നത്…തെലുഗു, കന്നഡ, തമിഴ് ഭാഷകളിലായി 72 സിനിമയിലാണ് അദ്ദേഹം അഭിനയിച്ചത്. ……പാടിയഭിനയിച്ച വേഷങ്ങളും ഒട്ടേറെ. കേളടി കണ്‍മണിയിലെ ‘മണ്ണില്‍ ഇന്തകാതല്‍…’ എന്ന അതിശയഗാനം എന്നിവയാണവ…….

90കളുടെ തുടക്കത്തില്‍ എസ്പിബിയുടെ അഭിനയ മികവ് തുറന്ന കാട്ടിയ ഒരുപാട് ചലചിത്രങ്ങള്‍ പ്രേഷകരിലേക്കെത്തി…സന്ദാന ഭാരതി സംവിധാനം നിര്‍വഹിച്ച് കമലഹാസന്‍ അഭിനയിച്ച ഗുണ എന്ന ഹിറ്റ് ചിത്രത്തില്‍ അദ്ദേഹം ചെയ്ത പൊലീസുകാരന്റെ വേഷം മികച്ച നിരൂപണങ്ങള്‍ക്ക് വിധേയമായി…

സ്വാഭാവിക അഭിനയം ഇത്രയധികം ഭംഗിയായി നിര്‍വഹിച്ച മറ്റൊരു ഗായകന്‍ ലോകസിനിമയില്‍ തന്നെ ഇല്ലെന്നു പറയാം…അത്രക്കും ബഹുലപ്രവീണമായ വേഷങ്ങളാണ് എസ്പിബി തിയ്യറ്റര്‍ സ്‌ക്രീനുകളല്‍ അഭിനയിച്ച് അവിസ്മരിണായമാക്കിയത്

1993ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം തിരുഡാ തിരുഡായില്‍ അദ്ദേഹത്തിന്റെ മികച്ച വേഷാഭിനയം ആസ്വാദകര്‍ക്ക് കാണാന്‍ സാധിച്ചു…സിബിഐ ഓഫീസറായ ലക്ഷ്മി നാരായണന്‍ എന്ന കാഥാപാത്രത്തിലൂടെ അദ്ദേഹം അഭിയത്തിന്റെ മറ്റൊരു മേഖലയിലേക്ക് കൂടി പ്രവേശിച്ചു…

മെത്തേഡ് ആക്റ്റിംഗ് എന്ന് നിരൂപകര്‍ പറയുന്ന വേഷപകര്‍ച്ചയും കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേഷവും ആ ചിത്രത്തില്‍ പ്രേഷകര്‍ക്ക് എസ്പിബിയിലൂടെ കാണാന്‍ സാധിച്ചു…അത്രക്കും മനോഹരമായാണ് അദ്ദേഹം ആ വേഷം കൈകാര്യം ചെയ്തത്…

അതുപോലെ തന്നെ മിന്‍സാരകനവ് എന്ന ചിത്രത്തിലെ ബിസിനസുകാരന്‍ വേഷത്തിലൂടെ മെത്തേഡ് ആക്ക്റ്റിംഗിന്റെ മറ്റൊരു സാധ്യത കൂടി എസ്പിബി പുറത്ത് കൊണ്ട് വന്നു

94ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന സിനിമയിലെ സാധാരണക്കാരന്‍ പൊലീസുകാരന്റെ വേഷം പ്രേഷകര്‍ ഒരിക്കലും മറക്കില്ല…സ്വന്തമായി പാടിയഭിനയിച്ച കാതലുക്കും എന്ന് ഗാനം കൂടാതെ മാസ്മരികമായ അഭിനയ പ്രടകനങ്ങളാണ് എസ്പിബി കാഴ്ചവെച്ചത്…മകനെ തിരിച്ചറിയാതെ തല്ലൂന്ന പൊലീസുകാരനായും പിന്നീട് പശ്ചാതപിച്ച് കരയുന്ന പിതാവായും അദ്ദേഹം ക്യാമറക്ക് പിന്നിലെ അരങ്ങില്‍ തകര്‍ത്താടി

2002ല്‍ മജീഷ്യനായി അഭിനിയിച്ച മാജിക്ക് മാജിക്ക് എന്ന സിനിമയും 2012ലെ മിഥുനം എന്ന തമിഴ് സിനിമയുമാണ് അവസാനം അഭിനയിച്ച് ശ്രദ്ധ നേടിയ അവസാന ചിത്രങ്ങള്‍…

നടനകലയില്‍ വ്യത്യസ്ഥ വേഷങ്ങളിലൂടെ തെന്നിന്ത്യ കടന്ന് ലോകമറിയപ്പെട്ട ബഹുമുഖ പ്രതിഭ……ഇതിഹാസ ഗായകന്‍ എസ്പിബി..നിങ്ങള്‍ ആരാദകര്‍ക്കിടയില്‍ അമരനാണ് എന്നും എക്കാലത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News