ഇളവുകളില്‍ മുന്നറിയിപ്പുമായി മന്ത്രി ശൈലജ ടീച്ചര്‍; ദുരുപയോഗം, രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകും; ”മുന്നറിയിപ്പുകള്‍ പാലിക്കപ്പെടുന്നില്ല, ഗുരുതരമായ കുറ്റകൃത്യം”

തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകളില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഇളവിന്റെ ആനുകൂല്യം പൂര്‍ണമായും സംസ്ഥാനത്ത് അനുവദിക്കില്ല. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് സംസ്ഥാനത്ത് രോഗവ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും കാരണമാകുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കണക്ക് 6500 ലെക്ക് എത്തുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് കൂടുതല്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നത്. അണ്‍ലോക്കിന്റെ ഭാഗമായുള്ള ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

”ഇളവുകള്‍ നല്‍കാതിരിക്കാനാകില്ല. എന്നാല്‍ ലോക്ഡൗണ്‍ ഇളവിന്റെ ആനുകൂല്യം പൂര്‍ണമായും സംസ്ഥാനത്ത് അനുവദിക്കേണ്ട എന്നതാണ് സര്‍ക്കാര്‍ തീരുമാനം. മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ല. ഇത് ഗുരുതരമായ കുറ്റകൃത്യം.”

നിയന്ത്രണ നടപടികള്‍ കര്‍ശനമായി പാലിച്ചേ മതിയാകു. കുടുംബ സമേതം കടകളിലും, ഹോട്ടലുകളിലും പോകുന്നത് അപകടകരമാണ്. കുട്ടം ചേര്‍ന്ന് ആഘോഷങ്ങളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് രോഗ വ്യാപനത്തിനും മരണനിരക്ക് ഉയരുന്നതിനും ഇടയാക്കും. സ്വയം രോഗം വരാതിരിക്കാനും സമൂഹത്തില്‍ പടരാതിരിക്കാനും നടപടി ഒരോരുത്തരും സ്വീകരിച്ചേ മതിയാകൂ എന്നും ആരോഗ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here