കൊവിഡ് പശ്ചാത്തലത്തില്‍ വേറിട്ടൊരു മാരത്തണ്‍ മത്സരം സംഘടിപ്പിച്ച് രാജഗിരി കോളേജ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ വേറിട്ടൊരു മാരത്തണ്‍ മത്സരം സംഘടിപ്പിച്ചിരിക്കുകയാണ് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സും രാജഗിരി ബിസിനസ് സ്‌കൂളും. ഇ മാരത്തണ്‍ എന്ന് പേരിട്ടിരിക്കുന്ന മത്സരത്തില്‍ രണ്ടു ഭാഗങ്ങളായി ഹാഫ് മാരത്തണും ഫുള്‍ മാരത്തണും നടത്തും. മാനസികാരോഗ്യത്തിന്റെ പ്രസക്തി വ്യക്തമാക്കുന്ന മാരത്തണില്‍ പതിനായിരത്തോളം പേര് പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് ഭീതിയില്‍ ലോകം അകപ്പെടുമ്പോള്‍ മാനസിക ആരോഗ്യം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി ഇ മാരത്തണ്‍ സംഘടിപ്പിക്കുന്നത്. 2020 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ പത്ത് വരെയുള്ള 15 ദിവസങ്ങളിലായി പതിനായിരത്തോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഇതിനായി രാജഗിരിയുടെ ഇ മാരത്തണ്‍ വെബ്സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാരത്തണിനായി ഒരു ആപ്ലിക്കേഷന്‍ സംഘാടകര്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ ആപ്പ് ഉപയോഗിച്ച് മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങള്‍ നിലവില്‍ പിന്നിട്ട ദൂരവും സ്ഥാനവും അറിയാന്‍ സാധിക്കുമെന്ന് മാരത്തണ്‍ ജനറല്‍ കോര്‍ഡിനേറ്റര്‍ ഫാദര്‍ ഫ്രാന്‍സിസ് മണവാളന്‍ പറഞ്ഞു.

ചെയ്ത് ലൈന്‍, ഇന്ത്യന്‍ യോഗ അസോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളുടെ പിന്തുണയും ഇ മാരത്തണിനുണ്ട്. മാനസിക സന്തുലനം മാനവ രാശിക്ക് എന്ന സന്ദേശത്തോടെ നടത്തുന്ന ഇ മാരത്തണിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബിനോയ് ജോസഫ് പറഞ്ഞു.

രണ്ടു ഘട്ടങ്ങളായാണ് ഇ മാരത്തണ്‍ മത്സരങ്ങള്‍ നടക്കുന്നത്. ഒക്ടോബര്‍ രണ്ടു വരെയുള്ള ആദ്യ ഘട്ടത്തില്‍ ഹാഫ് മാരത്തണും ഒക്ടോബര്‍ പത്ത് വരെയുള്ള രണ്ടാം ഘട്ടത്തില്‍ ഫുള്‍ മാരത്തണും നടക്കും. മാരത്തണിന്റെ ഭാഗമായി വിനോദ പരിപാടികളും വെബിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. സ്വച്ഛ് ഭാരത് അഭിയാന്‍ സങ്കല്പം ഉള്‍ക്കൊണ്ട് ഗാന്ധി ജയന്തി ദിനവും ഒക്ടോബര്‍ പത്ത് ലോക മാനസിക ആരോഗ്യ ദിനവും മാരത്തണിന്റെ ഭാഗമായി ആചരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News