മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ മക്കളെ ആക്രമിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി

മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ മക്കളേയും, പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാംരാജിന്റെ കൊലവിളി.

പാരിപ്പള്ളിയില്‍ മന്ത്രി ജലീലിന്റെ കാറിനു കുറുകെ കാറിട്ട് അപകടപെടുത്താന്‍ ശ്രമിച്ച കേസിലെ പിടികിട്ടാപുള്ളികുടെ വീട്ടില്‍ കയറുന്ന പോലീസുകാരെ വ്യക്തിപരമായി തെരഞ്ഞു പിടിച്ച് വീട്ടില്‍ കയറി ആക്രമിക്കുമെന്നാണ് ഭീഷണി.

മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ മക്കളെ ഉള്‍പ്പടെ ആക്രമിക്കുമെന്നും യുവമോര്‍ച്ച നേതാവ് ഭീഷണി മുഴക്കി.

മന്ത്രി ജലീലിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളായ യുവമോര്‍ച്ച നേതാക്കളെ അന്വേഷിച്ച് പോലീസ് വീട്ടില്‍ ചെന്നതിനാണ് യുവ നേതാവിന്റെ കൊലവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News