അവരെ അധിക്ഷേപിക്കരുത്; സോഷ്യല്‍മീഡിയ ഗുണ്ടകളോട് റോഷന്‍

തങ്ങളെ അഭിമുഖം നടത്തിയ വ്യക്തിയെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നെന്ന് നടന്‍ റോഷന്‍ മാത്യു.

ഫേസ്ബുക്ക് പോസ്റ്റ് തങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാനല്ലെന്നും റോഷന്‍ വ്യക്തമാക്കി.

റോഷന്‍ പറയുന്നു: വനിത അഭിമുഖം നടത്തിയ ആളെ സോഷ്യല്‍ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതില്‍ നിരാശ തോന്നുന്നു. ഞങ്ങള്‍ ഇട്ട പോസ്റ്റ് ഞങ്ങളുടെ ഭാഗം വിശദീകരിക്കല്‍ മാത്രമാണ് ഉദ്ദേശിക്കുന്നത്.

ട്രോളിങ്ങോ, വ്യക്തിപരമായ ഉപദ്രവമോ പ്രേരിപ്പിക്കാന്‍ അല്ല. ഞങ്ങള്‍ സൂചിപ്പിച്ച വിഷയങ്ങള്‍ അഭിമുഖത്തെ സംബന്ധിച്ചുള്ളതാണ്, അല്ലാതെ അഭിമുഖം നടത്തിയ ആളെപ്പറ്റിയല്ല. ഇതിന്റെ പേരില്‍ അവരെ അധിക്ഷേപിക്കരുതെന്ന് ഞങ്ങള്‍ രണ്ടു പേരും അഭ്യര്‍ത്ഥിക്കുന്നു.

വനിത അഭിമുഖം നടത്തിയ ആളെ സോഷ്യൽ മീഡിയ വഴി ബുദ്ധിമുട്ടിക്കുന്നു എന്നറിഞ്ഞതിൽ നിരാശ തോന്നുന്നു. ഞങ്ങൾ ഇട്ട പോസ്റ്റ്…

Posted by Roshan Mathew on Friday, 25 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News