കോണ്‍ഗ്രസിന് ആര്‍എസ്എസ് അനുകൂല നിലപാട്: കോഴിക്കോട് ആയിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു; വര്‍ഗീയതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍

കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ജനാധിപത്യ മതേതര വാദികള്‍ എന്ന പേരില്‍ ചേരി തിരിഞ്ഞ് കൂട്ടായ്മക്ക് രൂപം നല്‍കി.

ബാലുശ്ശേരി മണ്ഡലത്തിലെ ഉള്ള്യേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആയിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച് സമാന്തര സംഘടനക്ക് രൂപം നല്‍കിയത്.

കോണ്‍ഗ്രസിന് ജനാധിപത്യ മതേതര മുഖം നഷ്ടപ്പെട്ടതായും വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള അവസരമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത് എന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

വര്‍ഗീയ ശക്തികളോട് പോരാടുന്നതിന് പകരം യുഡിഎഫ് ഏറ്റുമുട്ടുന്നത് സിപിഐഎമ്മിനോടാണെന്നും ഉത്തരേന്ത്യ പോലെ കേരളത്തെ മാറ്റാന്‍ കോണ്‍ഗ്രസ് കൂട്ടുനിക്കുന്നു എന്നും ഇവര്‍ ആരോപിച്ചു. 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ ഉള്‍പ്പെടെ ള്ളെവരാണ് പാര്‍ട്ടിക്കെതിരെ രംഗത്ത് വന്നത്.

9 മണ്ഡലം ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരും ഇതില്‍ ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ മതേതര മുഖം നഷ്ടപ്പെട്ടത്തുന്ന ഒരു പ്രവര്‍ത്തനത്തിനും കൂട്ട് നില്‍ക്കില്ലെന്നും എല്‍ഡിഎഫിനോട് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ഇവര്‍ കോഴിക്കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

വരും ദിവസങ്ങളില്‍ കുടുതല്‍ പേര്‍ തങ്ങള്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News