ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് കോടതിച്ചെലവ് നടത്തുന്നയാള്‍ക്ക് കേന്ദ്രം നല്‍കിയത് കോടികളുടെ റാഫാല്‍ കരാര്‍; രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍.
ചൈനീസ് ബാങ്ക് കേസില്‍ റിലയന്‍സ് ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അനില്‍ അംബാനി യുകെ കോടതിയില്‍ ദുരവസ്ഥ വിവരിച്ച് അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രുക്ഷ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നിരിക്കുന്നത്.

‘ഭാര്യയുടെ ആഭരണങ്ങള്‍ വിറ്റാണ് വക്കീല്‍ ഫീസ് നല്‍കുന്നത്. സ്വന്തമായി ഒന്നുമില്ലെന്നും ഒരു ചെറിയ കാര്‍ മാത്രമാണുള്ളതെന്നുമാണ് അനില്‍ അംബാനി യുകെ കോടതിയെ അറിയിച്ചത്. ഇയാള്‍ക്കാണ് 30,000 കോടി രൂപയുടെ റാഫേല്‍ ഓഫ്സെറ്റ് കരാര്‍ മോദി നല്‍കിയത്.’- എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

വായ്പാ തുക തിരികെ കിട്ടാന്‍ ചൈനീസ് ബാങ്കുകള്‍ നല്‍കിയ കേസിലാണ് അനില്‍ അംബാനി ദുരവസ്ഥ വെളിപ്പെടുത്തിയത്. ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്നും മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും കോടതിച്ചെലവിനു പണം കണ്ടെത്താന്‍ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്നുവെന്നും ഒരു കാര്‍ മാത്രമാണ് സ്വന്തമായുള്ളതെന്നുമാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരായ അനില്‍ അംബാനി വ്യക്തമാക്കിയത്.

ഇത് സംബന്ധിച്ചു പുറത്തുവന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് കൂടി പങ്കുവച്ചായിരുന്നു പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തത്.
35,000 കോടിയുടെ കടത്തിലായിരുന്ന അനില്‍ റഫാല്‍ ഇടപാടിലൂടെ 45,000 കോടി ലാഭമുണ്ടാക്കിയെന്ന് രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആരോപിച്ചിരുന്നു. അനിലിന് വേണ്ടി കേന്ദ്രം റഫാല്‍ കരാറില്‍ മാറ്റം വരുത്തിയെന്നാണ് രാഹുല്‍ ആരോപിച്ചത്. എന്നാല്‍ തനിക്ക് യാതൊരു സഹായവും കിട്ടിയിട്ടില്ലെന്നായിരുന്നു അനില്‍ അംബാനി ഇതിന് നല്‍കിയ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News