മഹാഗായകന് യാത്രയയ്പ് നല്‍കി സിനിമാലോകവും ആരാധകരും

ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തിന് യാത്രയയ്പ് നല്‍കി സിനിമാലോകം. സംഗീത ലോക വിസ്മയം എസ് പി ബാലസുബ്രഹ്‌മണ്യത്തിന് യാത്രയയ്പ് നല്‍കി സിനിമാലോകവും ആരാധകരും.

എസ്പിബിയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്്ജലി അര്‍പ്പിക്കാനും നൂറുകണക്കിന് പേരാണ് എത്തിച്ചേര്‍ന്നിരുന്നത്.

കൊവിഡ് പ്രോട്ടോകോള്‍ കാരണം കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.


ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്തെ റെഡ് ഹില്‍സിലെ ഫാം ഹൗസിലാണ് ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.


സിനിമാ താരങ്ങളായ വിജയ്, അര്‍ജുന്‍ സര്‍ഗ, റഹ്‌മാന്‍, വിജയ് സേതുപതി, ഭാരതി രാജ തുടങ്ങിയവര്‍് എസ്പിബിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി.

ആദരാജ്ഞലി അര്‍പ്പിക്കാന്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടില്‍ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു.

രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകള്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എസ്പിബിയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ നീണ്ടു പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News