മയക്കുമരുന്ന് ചാറ്റുകൾ തന്റേതെന്ന് സമ്മതിച്ച് ദീപിക; ഡ്രഗ്‌സ് ഉപയോഗിക്കാറില്ലെന്ന് ശ്രദ്ധയും സാറയും; അന്വേഷണ ഉദ്യോഗസ്ഥർ തൃപ്‌തരല്ല

സുശാന്ത് സിംഗ് മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ ബോളിവുഡ് താരം ദീപിക പദുക്കോൺ തന്റെ മാനേജറുമായി 2017 ൽ നടത്തിയ ചാറ്റുകൾ സ്ഥിരീകരിച്ചു. എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് അന്വേഷണ വൃത്തങ്ങൾ പറഞ്ഞു.

മയക്കുമരുന്ന് അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ദീപിക ഇന്ന് രാവിലെയാണ് കൊളാബയിൽ പോർട്ട് ട്രസ്റ്റ് ഗസ്റ്റ് ഹൌസിലെത്തിയത്. എൻ‌സി‌ബി ഡയറക്ടർ കെ‌പി‌എസ് മൽ‌ഹോത്രയുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സമിതിയാണ് നടിയെ ഏകദേശം അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തത്.

വനിതാ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യൽ പാനലിന്റെ ഭാഗമായിരുന്നു. ചോദ്യം ചെയ്യലിനിടെ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്ന് ദീപികയോട് അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

ബോളിവുഡിലെ മുൻ നിര നായികയായ ദീപക് പദുകോൺ കൂടാതെ സാറാ അലി ഖാൻ ശ്രദ്ധ കപൂർ തുടങ്ങിയ നടികളെയാണ് എൻ സി ബി ഇന്ന് ചോദ്യം ചെയ്തത്. ദീപികയെയും മാനേജർ കരിഷ്മയെയും എൻ സി ബി ഗസ്റ്റ് ഹൌസിലാണ് ചോദ്യം ചെയ്തത്. സാറയെയും ശ്രദ്ധയെയും എൻ സി ബി സോണൽ ഓഫീസിലും ഹാജരാക്കി മൊഴിയെടുത്തു.

ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ വാട്ട്സെപ്പ് ചാറ്റുമായി അന്വേഷണ ഉദ്യോഗസ്ഥരുടെ കയ്യിലുള്ള വിവരങ്ങൾ ദീപിക നിഷേധിച്ചില്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ചാറ്റിൽ ‘മാൽ’ എന്ന പരാമർശം സിഗരറ്റ് ഉദ്ദേശിച്ചാണെന്നും ദീപിക അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയാതായി പറയുന്നു . എന്നിരുന്നാലും മറ്റു ചോദ്യങ്ങൾക്ക് നടി നൽകിയ ഉത്തരങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ തൃപ്തരല്ല. ദീപികയെ വീണ്ടും നാളെ ചോദ്യം ചെയ്യും .

സുശാന്തിന്റെ ലോണാവാലയിലെ ഫാം ഹൌസിൽ നടന്ന ഡ്രഗ്‌സ് പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നുവെങ്കിലും തങ്ങൾ മയക്ക് മരുന്ന് ഉപയോഗിച്ചിരുന്നില്ലെന്നാണ് സാറ അലി ഖാനും ശ്രദ്ധ കപൂറും നൽകിയ മൊഴി.

ബോളിവുഡിലെ താരമൂല്യമുള്ള ദീപിക പദുകോൺ ചെന്നൈ എക്സ്പ്രസ്സ്, പത്മാവത് , ഓം ശാന്തി ഓം, ബാജി റാവ് മസ്താനി, രാം ലീല തുടങ്ങി നിരവധി ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലെ നായികയാണ് .

മയക്കുമരുന്നു കേസില്‍ അറസ്റ്റിലായ റിയാ ചക്രവര്‍ത്തിയുടെ മൊഴികളും വാട്ട് സാപ്പ് സന്ദേശങ്ങളില്‍ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. എന്നാൽ ഇക്കാര്യം റിയയുടെ അഭിഭാഷകൻ നിഷേധിച്ചിട്ടുണ്ട്. റിയ ചക്രവർത്തി നൽകിയ മൊഴിയിൽ ആരുടെയും പേരുകൾ പരാമർശിച്ചിട്ടില്ലെന്നാണ് അഭിഭാഷകൻ വാദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News