യുട്യൂബില്‍ അധിക്ഷേപ വീഡിയോ പ്രചരണം; സ്ത്രീകളെ അധിക്ഷേപിക്കല്‍; വിജയ് പി നായര്‍ക്ക് നേരെ കരിഓയില്‍ ഒഴിച്ചു

യുട്യൂബില്‍ അധിക്ഷേപ വീഡിയോകള്‍ പോസ്റ്റുചെയ്യുകയും ഫെമിനിസ്റ്റുകളെ അടച്ചാക്ഷേപിക്കുകയും ചെയ്ത ഡോ. വിജയ് പി. നായരെ ഒരു സംഘം സ്ത്രീകള്‍ ചേര്‍ന്ന് കരിയോയില്‍ ഒഴിച്ചു.

ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി. നായരുടെ താവളത്തിലെത്തിയാണ് ഭാഗ്യലക്ഷ്മിയുടേയും ദിയ സനയുടേയും നേതൃത്വത്തില്‍ ഇയാളെ കരിയോയില്‍ ഒഴിച്ചത്.

https://www.facebook.com/100003884326132/videos/1850388018433991/?extid=xidnuzOKU4ineDCo

വിജയ് പി. നായരുടെ വീഡിയോകള്‍ യൂട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടിരുന്നത്. ഇതിനെതിരെ വനിതാ ആക്ടിവിസ്റ്റുകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

ഇയാളുടെ താവളത്തില്‍ നിന്ന് ലാപ്ടോപും മൊബൈലും മറ്റും പിടിച്ചെടുത്ത ആക്ടിവിസ്റ്റുകള്‍ പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News