യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ കരിമഷി പ്രയോഗം. സന്നദ്ധ പ്രവര്‍ത്തകയും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച രണ്ടുപേരെ അവഗണിക്കപ്പെടേണ്ട വയറസുകൾ എന്ന് പറഞ്ഞു ഭാഗ്യലക്ഷ്മി ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു .എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പ്രതിഷേധിക്കുക തന്നെ ചെയ്യും എന്നും ആ വിഡിയോയിൽ പറഞ്ഞിരുന്നു.

ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി വിജയ് പി.നായരുടെ മുഖത്തടിച്ചു. ‘ഇനിയൊരു സ്‌ത്രീയെ കുറിച്ചും പറയരുത്’ എന്ന് പറഞ്ഞാണ് ഇവർ വിജയ് പി.നായർക്കെതിരെ രംഗത്തെത്തിയത്. ഗാന്ധാരിയമ്മന്‍ കോവില്‍ റോഡിലെ വിജയ് പി.നായരുടെ താമസസ്ഥലത്തെത്തിയായിരുന്നു ആക്രമണം.

വിജയ് പി.നായരെ കൊണ്ട് ഇവർ മാപ്പ് പറയിച്ചു. മലയാള സിനിമയിലെ ഒരു ഡബിങ് ആർട്ടിസ്റ്റിനെ കുറിച്ചും മറ്റ് സ്‌ത്രീപക്ഷവാദികളെ കുറിച്ചും വിജയ് പി.നായർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച കാര്യങ്ങളാണ് പ്രതിഷേധത്തിനു കാരണം. വിജയ് പി.നായരുടെ ദേഹത്ത് ഇവർ കരി ഓയിൽ ഒഴിക്കുകയും ചെയ്തു.ഭാഗ്യലക്ഷ്മിക്കൊപ്പം ശ്രീലക്ഷ്മി അറയ്ക്കലും ദിയസനയും പ്രതിഷേധത്തിൽ ഒപ്പം ചേർന്നു

കേരളത്തിലെ സ്ത്രീകളെ തന്റെ വീഡിയോ വഴി അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ മാപ്പുപറയുന്നുവെന്ന് വിജയ് പി.നായർ പറയുന്നുണ്ട്. ഇയാൾ സ്ത്രീകള്‍ക്കെതിരായി പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ പ്രതിഷേധക്കാർ യുട്യൂബിൽ നിന്ന് നീക്കം ചെയ്യിപ്പിക്കുന്നതും വീഡിയോയിൽ കാണാം.

ഡോ. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നൽകിയിരുന്നു  .vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാൾ കേരളത്തിലെ മുഴുവൻ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയിരിക്കുകയാണ് എന്നതായിരുന്നു പരാതി .രണ്ടു ലക്ഷത്തിലധികമാണ് ആ വീഡിയോ കണ്ടവർ
VIDEO LINK >> https://www.facebook.com/100003884326132/videos/1850388018433991/

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here