ഡ്രൈവിംഗ് അറിയാത്ത സ്ത്രീകളെ ,ഈ വഴി വരൂ..; വൈറലായി ഷാനിബയുടെ കുറിപ്പ്

ജീവിതത്തില്‍ ഉപകരിക്കുന്ന അത്യാവശ്യം അറിഞ്ഞിരിക്കേണ്ടുന്ന ഒന്നാണ് വാഹനങ്ങള്‍ കൈകാര്യം ചെയ്യുക എന്നത്. അത്യാവശ്യഘട്ടങ്ങളില്‍ മറ്റൊരാളുടെയും സഹായമില്ലാതെ തന്നെ യാത്രചെയ്യാന്‍ ഡ്രൈവിംഗ് അറിഞ്ഞിരിക്കേണ്ടതുണ്ട്. റോഡിലെ തിരക്ക് പേടിച്ച് ഡ്രൈവിംഗ് അറിഞ്ഞിട്ടും ധൈര്യപ്പെടാത്തവരും പഠിക്കാന്‍ മടിക്കുന്നവരുമായ നിരവധിയാളുകളുണ്ട്.. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് വസ്തുത.

എന്നാല്‍ എല്ലാ സ്ത്രീകളും ലൈഫില്‍ തീര്‍ച്ചയായും അത് പഠിക്കുകയും വാഹനമോടിക്കുകയും വേണമെന്ന് പറയുകയാണ് അഡ്വ. ഷാനിബ. ഷാനിബയുടെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

കുറിപ്പിങ്ങനെ..

ഡ്രൈവിംഗ് അറിയാത്ത പെൺകുട്ടികൾ /സ്ത്രീകൾ ആരെങ്കിലും ഉണ്ടെങ്കിൽ എന്ത് പേടിയുണ്ടെങ്കിലും അതങ്ങ് പഠിച്ചെടുക്കണം. ഡ്രൈവ് ചെയ്യാത്ത ആമ്പിള്ളേരെ കാണുമ്പോൾ നമ്മൾ മുഖം ചുളിക്കുന്നപോലെ തന്നെ, അത്രമേൽ അത്യാവശ്യമായൊരു സ്കിൽ തന്നെയാണ് ഡ്രൈവിംഗ്.

ഏറ്റവും സേഫ് ആയി വണ്ടിയോടിക്കുന്നത് പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾ ആണെന്ന് തോന്നാറുണ്ട്. എറണാകുളത്തൊഴികെ വേറെ എവിടേം റോഡിൽ ഇത്രേം സ്ത്രീകളെ കാണാറുമില്ല.

ഇനി അങ്ങോട്ട് ഡ്രൈവിംഗ് പഠിക്കാൻ പോകുന്ന, അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസെൻസ് ഉണ്ടായിട്ടും പേടിച്ചു വണ്ടിയെടുക്കാതെ ഇരിക്കുന്ന പെണ്ണുങ്ങൾക്ക് വേണ്ടി കുറച്ചു tips പറയാം .

1. ലോൺ എടുത്തിട്ടായാലും കാർ/ സ്കൂട്ടർ സ്വന്തം പൈസക്ക് മേടിക്കുക
(റോഡിൽ ചെളിയാണ്, ടയറു തേയും, വര വീഴും തുടങ്ങിയ നായ്ക്കുരണ effect ഇൽ നിന്നും രക്ഷനേടാനും ഓ സാരമില്ലെന്നേ എന്ന് തള്ളാനും ഇത് ഉപകരിക്കും ) 😇
2. നീ ഓടിച്ചാൽ ശരിയാകില്ല എന്ന് ആര് പറഞ്ഞാലും ഒന്നോടിച്ചു നോക്കട്ടെ എന്നും പറഞ്ഞങ്ങട് ഓടിക്യ. ബാക്കിയൊക്കെ പിന്നെ 😊
3. കാർ ഡ്രൈവ് ചെയ്യുമ്പോൾ തൊട്ടടുത്തിരുന്നു യ്യോ കുഴി, ദേ വളവ്, right ഒടിക്ക്, left തിരിക്ക്, ന്നൊക്കെ കമന്ററി നടത്തുന്നവരെ അടുത്ത വളവിൽ ഡോർ തുറന്നു ഉന്തിയിട്ടേക്കുക 😬
4. പിന്നിൽ നിന്നു എത്ര സൗണ്ടിൽ ഹോൺ അടിച്ചാലും വാവ് നൈസ് റോഡ് ന്നും പറഞ്ഞു പോണ സ്പീഡിൽ തന്നെ അങ്ങ് പോകണം, unless its an emergency. റോഡ് നമ്മൾടേം അവരടേം അപ്പന്റെ വകയല്ലല്ലോ. 😎
5. ഈ പെണ്ണുങ്ങൾ ഓരോന്ന് റോഡിൽ ഇറങ്ങി ബ്ലോക്കാക്കും
ആരേലും സ്ലോ ആയി പോണത് കാണുമ്പോൾ അത് പെണ്ണായിരിക്കും
എന്നൊക്കെ ചൊറിയണവരെ ജന്മത്തു വണ്ടീൽ കേറ്റരുത്. Bloody ഗ്രാമവാസിസ് 😏
6. ആദ്യത്തെ ഒരു മൂന്നു മാസം നല്ല തെറിവിളി കേൾക്കും. വീട്ടാര് മൊത്തം തുമ്മും. പ്രത്യേകിച്ച് കാർ ആണെങ്കിൽ.
പക്ഷെ തളരരുത് രാമൻ കുട്ടീ തളരരുത്. 😬
7. ഭർത്താവ്, കാമുകൻ, ആങ്ങള, ഈ മൂന്നു കൂട്ടരോടും പഠിപ്പിക്കാനോ കൂടെ വരാനോ ആവശ്യപ്പെടരുത്.
പിന്നെ നിങ്ങൾ ജന്മത്തു സ്റ്റിയറിംഗ് തൊടില്ല.
(വല്ലോരുടേം ഭർത്താവോ കാമുകനോ ആങ്ങളയോ ഒക്കെ ആണേൽ പൊളിക്കും.
അവരുടെ ക്ഷമ ആണ് മക്കളേ ക്ഷമ 😛)
8. റിവേഴ്‌സ്, പാർക്കിംഗ് തുടങ്ങിയ ടാസ്ക് കൾക്കൊക്കെ ഒരു നാണോം ഇല്ലാതെ പര സഹായം തേടുക.
പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ മൂന്നാലുപേർ എല്ലാ junction ലും കാണും.
എല്ലാം അവർ നോക്കിക്കോളും.
നമ്മൾ സ്റ്റിയറിംഗ് പിടിച്ചു ഇരുന്നാൽ മതി. 🙈
9. ഒരു കാര്യോമില്ലാതെ പെണ്ണാണെന്ന് കണ്ട് ചൊറിയണ ആൾക്കാരെ ഗ്ലാസ് കേറ്റി ട്ട് അറിയാവുന്ന തെറി ഒക്കെ വിളിച്ചോ. നല്ല സമാധാനം കിട്ടും.🤐
എന്തൊക്കെ പറഞ്ഞാലും തന്നെ ഡ്രൈവ് ചെയ്യുമ്പോ കിട്ടുന്ന കോൺഫിഡൻസ് വേറെ ലെവൽ ആണ്.
അതോണ്ട് എല്ലാരും അതങ്ങട് പഠിക്കണം.
റോഡിൽ നിറയെ പെണ്ണുങ്ങളുള്ള ഒരു കിനാശ്ശേരി ആണെന്റെ സ്വപ്നം 👯
എന്ന് സിഗ്നലിൽ ഇരുന്നു ഡാൻസ് കളിക്കുന്ന, ഓവർ ടേക്ക് ചെയ്യുന്നോരെ തിരിച്ചു ഓവർ ടേക്ക് ചെയ്തിട് കൊഞ്ഞനം കുത്തി കാണിക്കുന്ന,
Right ഇൻഡിക്കേറ്റർ ഇട്ടു ലെഫ്റ്റിലേക്ക് ടേൺ ചെയ്യുന്ന പാവം പാവം പെൺകുട്ടി

Advocate Shaniba Ali writes… ✍️

ഡ്രൈവിംഗ് അറിയാത്ത പെൺകുട്ടികൾ /സ്ത്രീകൾ ആരെങ്കിലും ഉണ്ടെങ്കിൽ എന്ത്…

Posted by Nadodi on Friday, 25 September 2020

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here