‘എന്റെ ലോകം ശൂന്യമായി..’; ബാലുവിനായി പാടി ഇളയരാജ

എസ്പിബിയുടെ വേര്‍പാടില്‍ വിങ്ങുകയാണ് സിനിമാ സംഗീത ലോകവും ആരാധകരും. പ്രിയസുഹൃത്തിന്റെ വേര്‍പാടില്‍ അതീവ ദുഃഖിതനാണ് സംഗീത സംവിധായകന്‍ ഇളയരാജയും. വൈകാരികമായാണ് എസ്പിബിയുടെ മരണവാര്‍ത്തയോട് ഇളയരാജയുടെ പ്രതികരണം.

എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഇളയരാജ സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു.

‘പ്രിയപ്പെട്ട ബാലു വേഗം എഴുന്നേറ്റ് വാ’ എന്ന് തുടങ്ങുന്ന വീഡിയോയാണ് ഇളയരാജ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നത്. ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം ആരാധകരെ ഏറെ സ്പര്‍ശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ, എസ്പിബിയ്ക്കായി ഒരു പാട്ട് സമര്‍പ്പിച്ചിരിക്കുകയാണ് ഇളയരാജ.

https://www.facebook.com/watch/?v=325287005439538&extid=zJukbT9WY4ZKQIcD

‘ബാലു വേഗം വരിക, ഞാന്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞതല്ലേ, നീ കേട്ടില്ല” എസ്പിബിയുടെ മരണത്തില്‍ അതീവ ദുഃഖിതനായി രാജ പറഞ്ഞു. ”നീ പോയി. എവിടേക്കാണ് പോയത്? ഗന്ധര്‍വലോകത്ത് പാടാന്‍ പോയോ? എന്റെ ലോകം ശൂന്യമായി. ഈ ലോകത്തെ ഒന്നും എനിക്ക് തിരിയുന്നില്ല. എന്താണ് പറയേണ്ടതെന്ന് എന്നുപോലും അറിയില്ല.” എന്നാണ് ഏറെ വേദനയോടെ ഇളയരാജ പറഞ്ഞത്.

പ്രിയ ഗായകന്റെ വേര്‍പാടില്‍ ഒന്നടങ്കം വേദനയിലാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരാധകരും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News