ഒരു സന്ദേശത്തിന്റെ പേരില്‍ ദീപികയെ ചോദ്യം ചെയ്യാമെങ്കില്‍ ‘ചീസ് ബഡി ഹെ മസ്ത് മസ്ത്’ എഴുതിയ രചിയിതാവിനെയും അറസ്റ്റ് ചെയ്യണം; പ്രതികരിച്ച് പ്രതാപ് പോത്തന്‍

മയക്കുമരുന്ന് കേസില്‍ നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തതിനെതിരെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ രംഗത്ത്.

ഒരു വാട്ടസ് ആപ്പ് സന്ദേശത്തിന്റെ പേരിലാണ് നടിയെ ചോദ്യം ചെയ്തത് എങ്കില്‍ ‘ചീസ് ബഡി ഹെ മസ്ത് മസ്ത്’ എഴുതിയ രചിയിതാവിനെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതാപ് പോത്തന്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

ഇത് എന്നെ അസ്വസ്തനാക്കുന്നു … രാജ്യത്ത് എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് …. ഹിന്ദു രാഷ്ട്രം കഞ്ചാവിനെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടുന്നു. നിങ്ങള്‍ പുകവലിച്ചാല്‍ നിങ്ങള്‍ ഒരു കുറ്റവാളിയാണ് …. നദി തീരത്ത് നിന്ന് പുകവലിക്കുന്ന സാന്യാസികളെ അറസ്റ്റ് ചെയ്യുക ….

വാഷിംഗ്ടണില്‍ നിയമവിധേയമായ കഞ്ചാവ് ഇപ്പോള്‍ നിയമവിരുദ്ധമാണ്, കാരണം കങ്കണ റണാവത്ത് ഒരു മാതൃകയാണ് ഒരു സ്വയം പ്രഖ്യാപിത മയക്കുമരുന്ന് അടിമയാണെന്ന് അവര്‍ കരുതി … അവള്‍ പുകവലിച്ചുവെന്ന് പറയുന്നു …. അവളെ അറസ്റ്റ് ചെയ്യു ….. പക്ഷെ നിങ്ങള്‍ ഒരു വാട്‌സാപ്പ് സന്ദേശത്തില്‍ ‘മാലി’നെ കുറിച്ച് സംസാരിച്ച ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു.

അങ്ങനെയെങ്കില്‍ ‘യെ ചീസ് ബഡി ഹെയ് മസ്ത് മസ്ത്’ … ഹീറോയിനെ ആവാം ഉദ്ദേശിക്കുന്നത് പക്ഷെ ഈ വരികളെഴുതിയ രചയിതാവിനെ അറസ്റ്റ് ചെയ്യുക കാരണം ചീസ് മസ്ത് മസ്ത് ആണെന്ന് അദ്ദേഹമാണ് പറഞ്ഞത് …
ഇടവേള..

…. നിങ്ങള്‍ക്ക് അറസ്റ്റുചെയ്യണമെങ്കില്‍ കഞ്ചാവ് ഉപയോഗിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യുക … അപ്പോള്‍ ജയിലുകള്‍ നിങ്ങള്‍ വെറുക്കുന്ന ജനങ്ങളാല്‍ നിറയും …… കൊവിഡിനെ തുരത്താന്‍ പ്ലേറ്റുകള്‍ കൊട്ടിയവര്‍ എന്തിന് ശിവന്റെ കഞ്ചാവിനെ കുറ്റപ്പെടുത്തുന്നു .. ഇന്ത്യക്കാരെ ഉണരുക, അദ്ദേഹം കുറിച്ചു.

Much ado about nothing

It sickens me …About what is happening in the country ….The Hindu Rashtra getting coy about…

Posted by Pratap Pothen on Saturday, 26 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here