ഇനി വരുന്ന നടപടി നേരിടുക തന്നെ ചെയ്യും: ഭാഗ്യലക്ഷ്മി

ഭാഗ്യലക്ഷമിയും കൂട്ടരും ചേര്‍ന്ന് നടത്തിയ കരിഓയില്‍ പ്രതിഷേധത്തെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

തല്ലേണ്ട കാര്യമില്ലെന്നും കേസിനു പോകാമായിരുന്നില്ലേയെന്ന് ചോദിക്കുന്നവരുണ്ട്. അതേസമയം തന്നെ അനുകൂല പോസ്റ്റുകളുമായി എത്തുന്ന നിരവധി സ്ത്രീകളുമുണ്ട്.

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മി തന്നെ രംഗത്തെത്തി.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍:

ഇപ്പോള്‍ എല്ലാവരും അടിച്ചെന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍, ആക്ഷേപിച്ചപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു എന്നാണ് ചോദിക്കാനുള്ളത്.

ലോക്ഡൗണ്‍ ആയതോടെ സൈബര്‍ ഇടങ്ങളില്‍ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ചും പറഞ്ഞും ഒട്ടേറെ വീഡിയോകള്‍ വരുന്നുണ്ട്.

ഇതൊന്നും കാണേണ്ട എന്നു കരുതി ഫേസ്ബുക്ക് പോലും ഞാന്‍ ഉപേക്ഷിച്ചു. വീടു കണ്ടുപിടിച്ചാണ് അവിടെ പോയി അയാളെ കൊണ്ട് മാപ്പു പറയിച്ചത്.

പിടിച്ചെടുത്ത ലാപ്‌ടോപ്പ് പൊലീസിന് കൈമാറും. വേറെ നിവൃത്തിയില്ലാതെ ചെയ്തതാണ്. ഇനി വരുന്ന നടപടി നേരിടുക തന്നെ.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News