കര്‍ഷക ബില്ല്: ബിജെപിക്ക് തിരിച്ചടി; ശിരോമണി അകാലി ദള്‍ മുന്നണി വിട്ടു

ദില്ലി: കര്‍ഷക ബില്ലുകളില്‍ ആടിയുലയുന്ന ബിജെപിക്ക് തിരിച്ചടിയായി ശിരോമണി അഖാലി ദള്‍ മുന്നണി വിട്ടു. എന്‍ഡിഎയുമായി ഇനി ചേര്‍ന്ന് പോകാന്‍ കഴിയില്ലെന്നും കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ശിരോമണി അഖാലി ദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശിരോമണി അഖാലി ദള്‍ നേരത്തെ മുതല്‍ തന്നെ മുന്നണിക്കകത്ത് ആവശ്യം ശക്തമാക്കിയിരുന്നു.

ലോക്‌സഭയില്‍ ബില്‍ പാസാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രിസ്ഥാനവും ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുന്നണിയില്‍ തുടരുമെന്നാണ് അന്ന് അഖാലി ദള്‍ അറിയിച്ചിരുന്നത്. പക്ഷെ ബില്ലുക്കുകള്‍ക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുന്നണി വിടാന്‍ ശിരോമണി അഖാലി ദള്‍ തീരുമാനിച്ചത്. ഇനി എന്‍ഡിഎയുമായി തുടര്‍ന്ന് പോകാന്‍ കഴിയില്ലെന്ന് സുഖ്ബീര്‍ സിങ് ബാദല്‍ വ്യക്തമാക്കി.

കര്‍ഷകര്‍ പ്രഖ്യാപിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കും ബന്ദുകള്‍ക്കും എല്ലാ പിന്തുണയും നല്‍കുമെന്ന് വ്യക്തമാക്കിയ സുഖ്ബീര്‍ സിങ് ബാദല്‍ കര്‍ഷകരെ ഭിന്നിപ്പിക്കാന്‍ നോക്കുന്നവര്‍ക്കെതിരെ പഞ്ചാബിലെ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.

കാര്‍ഷിക ബില്ലുകളില്‍ ആടിയുലയുന്ന ബിജെപികള്‍ വലിയ തിരിച്ചടിയാണ് ശിരോമാണി അഖാലി ദള്‍ മുന്നണി വിട്ടത്. ഇതിന് പുറമെ എന്‍ഡിഎ ഘടകകക്ഷിയായ ജെജെപിക്ക് മുകളിലും സമര്‍ദ്ധം ശക്തമാണ്.

ദുഷ്യന്ത് ചൗടാല രാജിവെക്കണമെന്നാണ് ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നത്. ശുരോമണി അഖാലി ദള്‍ മുന്നണി വിട്ട സാഹചര്യത്തില്‍ ഹരിയാനയില്‍ ജെജെപിയെ ഏതു വിധേനയും മുന്നണിയില്‍ പിടിച്ചുനിര്‍ത്താനുള്ള നീക്കത്തിലാണ് ബിജെപി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here