സ്ത്രീകളെ അപമാനിച്ച് അശ്ലീല പരാമര്‍ശം; വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകളെ അപമാനിച്ച് അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു.

സ്ത്രീകളെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഭാഗ്യലക്ഷ്മി, ദിയ സന എന്നിവരുടെ പരാതിയിലാണ് കേസ്.

സ്ത്രീകള്‍ക്കെതിരെ കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളും പരാമര്‍ശങ്ങളുമാണ് ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയിരുന്നത്.

vitrix scene എന്ന പേരിലുള്ള ചാനലില്‍ ആദ്യം സിനിമ, സ്റ്റോക്ക് മാര്‍ക്കറ്റിംഗ് സംബന്ധിച്ച വീഡിയോകളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.

പിന്നീട് അശ്ലീലതയും സ്ത്രീവിരുദ്ധതയും കൂട്ടിചേര്‍ത്ത് വീഡിയോകള്‍ അവതരിപ്പിക്കുകയായിരുന്നു. ഭൂരിഭാഗവും പ്രസിദ്ധീകരണ യോഗ്യമല്ലാത്ത തലക്കെട്ടിലായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News