കരച്ചിൽ അടക്കാനാവാതെ എസ്പിബി

കൈരളി ടിവിയുടെ ദേവരാഗ സന്ധ്യ എന്ന പരിപാടി മലയാളിക്ക് മറക്കാൻ കഴിയില്ല.കാരണം എസ് പി ബിയും യേശുദാസും ഒരുമിച്ച് പങ്കെടുത്ത ഒരു സംഗീതപരിപാടിയാണത്.

യേശുദാസ് അന്ന് പറഞ്ഞത് ബാലുവും താനും തമ്മിലുള്ള ബന്ധം രണ്ടു പാട്ടുകാർക്കിടയിൽ ഉള്ളതല്ല എന്നാണ്.പാരീസിൽ ഒരു സംഗീത പരിപാടിയിൽ SPBക്ക് ഒപ്പം പോയപ്പോൾ ഉണ്ടായ അനുഭവം അദ്ദേഹം പങ്കു വയ്ക്കുന്നുണ്ട്.

പാരീസിൽ പ്രോഗ്രാം കഴിഞ്ഞ് ഭക്ഷണം ഒന്നും കിട്ടാനില്ലാതെ വിശന്ന് ഉറങ്ങേണ്ട ദിവസം,സ്വന്തം മുറിയിൽ ഉണ്ടാക്കിയ ചോറും ചമ്മന്തിയും തൈരുമായി വന്ന ബാലു എന്ന കൂട്ടുകാരൻ.വിശപ്പിനപ്പുറം ബാലുവിന്റെ കരുതലായിരുന്നു അത്.

ബാലുവും ഞാനും സഹോദരങ്ങൾ ആണ് എന്ന് പറയുമ്പോൾ വിതുമ്പൽ അടക്കാൻ പാടുപെടുന്ന SPBയെ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here